വീണ്ടും വിസ്‌മയങ്ങൾ ഒളിപ്പിച്ച് ‘കാന്താര ചാപ്റ്റർ 1’; ഉടൻ തിയറ്ററുകളിലെത്തും

‘കാന്താര’യുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നിർമാതാക്കൾ ‘കാന്താര ചാപ്റ്റർ1’ എന്ന ചിത്രവുമായി എത്തുകയാണ്. ഇപ്പോ‍ഴിതാ  റിഷബ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്‌വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് ഹോംബാലെ ഫിലിംസ്.

“ഭൂതകാലത്തിന്റെ വിശുദ്ധ പ്രതിധ്വനികളിലേക്ക് ചുവടുവെക്കൂ, എല്ലാ ഫ്രെയിമുകളിലും ദൈവികത ഇഴയുന്നു. അദൃശ്യമായ ഒരു കാഴ്ച്ചക്കായി മയങ്ങൂ! എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റാഗ്രാമിൽ  പോസ്റ്റർ പങ്കുവെച്ചത്.

ALSO READ: മമ്മൂട്ടി കരഞ്ഞാൽ പ്രേക്ഷകനും കരയുമെന്ന ചരിത്ര വാചകത്തിന് ഇന്നും മാറ്റമില്ല, മഹാനടനൊപ്പം വളരുകയാണ് മലയാള സിനിമയും

‘കാന്താര 2’ വിന്റെ ഔദ്യോഗിക പേര് ‘കാന്താര ചാപ്റ്റർ 1’ എന്നായിരിക്കും. നവംബർ 27ന് പ്രത്യേക പൂജയോടും ഫസ്റ്റ്ലുക്ക് പോസ്റ്റർ ലോഞ്ചിനോടും കൂടി ‘കാന്താര ചാപ്റ്റർ 1’ തിയറ്ററുകളിലെത്തും. നായകനായ ഋഷബ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ രചയിതാവ്, സംവിധായകൻ എന്നിവ നിർവ്വഹിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ ആരാധകർ ആവേശത്തിലാണ്.

ALSO READ: ജൂഹി ചൗളയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു; വെളിപ്പെടുത്തലുമായി ആർ.മാധവൻ

2022 സെപ്തംബർ 30ന് പുറത്തിറങ്ങിയ ‘കാന്താര’ അതിന്റെ കഥാ സന്ദർഭത്തിനും ദൃശ്യങ്ങൾക്കും പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാന് നേടിയത്. ദക്ഷിണ കന്നഡയിലെ സാങ്കൽപ്പിക ഗ്രാമത്തെ പശ്ചാത്തലമാക്കിയായിരുന്നു ‘കാന്താര’. പഞ്ചുരുളി എന്ന കലാരൂപത്തിനും അതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ വിശ്വാസത്തിനും ചിത്രത്തിൽ പങ്കുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News