‘കാന്താരാ ചാപ്റ്റര്‍ ഒന്നി’ലെ താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു

കാന്താരാ ചാപ്റ്റര്‍ ഒന്നിലെ അണിയറ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയിലെ കൊല്ലൂരിന് സമീപമാണ് വാഹനം അപകടത്തിൽ പെട്ടത്. സിനിമയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സഞ്ചരിച്ച മിനി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടം ഉണ്ടായത് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ്.

Also read: ഏറ്റവും വലിയ ലഹരിവേട്ട ആന്റമാനില്‍; പിടിച്ചെടുത്തത് അഞ്ച് ടണ്‍

ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകവേ അണിയറ പ്രവർത്തകർ സഞ്ചരിച്ച വാഹനം സ്‌കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.ജൂനിയര്‍ താരങ്ങളും ടെക്‌നിക്കല്‍ ജീവനക്കാരുമുള്‍പ്പെടെ 20 പേർ അപകട സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നു.

Also read: കാത്തിരിക്കുന്നത് വന്‍ പിഴ; ആസ്തി വെളിപ്പെടുത്താന്‍ ഇനി ഏതാനും ദിവസം മാത്രം

റിഷബ് ഷെട്ടി നായകനായെത്തുന്ന ചിത്രം അടുത്ത വര്‍ഷം ഒക്ടോബര്‍ രണ്ടിന് തിയേറ്ററിലെത്തും എന്നും നേരത്തെ അറിയിച്ചിരുന്നു. ഉഡുപ്പിക്ക് സമീപം തീരദേശമേഖലയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. കാന്താര യുടെ ആദ്യ പാർട്ടിന് വലിയ ഹിറ്റായിരുന്നു. ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News