ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാര തിളക്കം, കാന്തല്ലൂര്‍ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്

ടൂറിസം ദിനത്തിൽ കേരളത്തിന് പുരസ്കാരത്തിന്‍റെ പൊന്‍തിളക്കം.  ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന്  രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ്. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു.

ALSO READ: പാതിനഗ്നയായി ചോരയൊലിപ്പിച്ച് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി വാതിലില്‍ മുട്ടുമ്പോൾ ആട്ടിപ്പായിച്ച് വീട്ടുകാർ: സംഭവം മധ്യപ്രദേശിൽ

ടൂറിസം വകുപ്പിൻ്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഗ്രീൻ സർക്യൂട്ട് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹാർദ ടൂറിസം വില്ലേജില്‍ നടപ്പാക്കി.

ALSO READ: പേശികള്‍ ക്ഷയിക്കുന്ന അപൂര്‍വ രോഗത്തിന്റെ പിടിയിലായ കലാകാരന്‍ ചികിത്സാ സഹായം തേടുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News