രാജ്യത്തിൻ്റെ വിധി നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ശ്രദ്ധാപൂർവം വോട്ട് ചെയ്യണം; കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ

രാജ്യത്തിൻ്റെ വിധി നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ശ്രദ്ധാപൂർവം വോട്ടുചെയ്യണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. വെറുപ്പിന്റെ രാഷ്ട്രീയം പടർത്തുന്നവരെ തിരിച്ചറിയണമെന്നും കാന്തപുരം പറഞ്ഞു. മലപ്പുറം മഅദിൻ സ്വലാത്ത് നഗറിൽ റമദാൻ ഇരുപത്തിയേഴാം രാവിനോടനുബന്ധിച്ച് നടന്ന സലാത്ത് മജ്ലിസിൽ ആണ് കാന്തപുരത്തിന്റെ ആഹ്വാനം.

Also Read: ‘ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ജോബ്സിനെയും കാണുമായിരുന്നു, ഇന്റൽ തന്നെ കുറിച്ചറിഞ്ഞ് അവിടെ ജോയിൻ ചെയ്യാൻ നിർബന്ധിച്ചു’; രാജീവ് ചന്ദ്രശേഖരന്റെ അവകാശ വാദങ്ങളെ ചോദ്യംചെയ്ത് സോഷ്യൽമീഡിയ

നമ്മുടെ രാജ്യത്തിൻറെ അടയാളങ്ങൾ നിലനിൽക്കണം. സ്ഥാപനങ്ങളും സംരംഭങ്ങളും സംരക്ഷിക്കണം. അതിന് വെറുപ്പ് പ്രചരിപ്പിക്കുന്നവരെ മാറ്റിനിർത്തണം ശ്രദ്ധാപൂർവ്വം വോട്ട് ചെയ്യണമെന്നും കാന്തപുരം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്ക് സമാധനം നൽകുന്ന പാർട്ടികൾക്ക് വോട്ട് ചെയ്യണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീമുൽ ഖലിൽ അൽ ബുഹാരി തങ്ങളും നിർദേശം നൽകി. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്നും തങ്ങൾ പറഞ്ഞു. 2 ലക്ഷത്തോളം പേരാണ് ഇത്തവണ 27 ആം രാവിൽ പ്രാർത്ഥന മജ്‌ലിസിൽ എത്തിയത്.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി; ഉപവാസ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News