‘യെച്ചൂരി ഇന്ത്യയുടെ മതനിരപേക്ഷ മുഖം’: കാന്തപുരം

ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങളുടെ മുഖമായിരുന്നു സീതാറാം യെച്ചൂരിയെന്ന് ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മതേതരത്വം, സാമൂഹ്യനീതി, വര്‍ഗീയതെക്കെതിരായ ചെറുത്തു നില്‍പ്പ് എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ ശക്തമായ പ്രതിബദ്ധത എക്കാലവും സ്മരിക്കപ്പെടും. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, കര്‍ഷകര്‍ക്കും ന്യൂനപക്ഷ സമൂഹങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങളും ഇടപെടലുകളും മതേതര ഇന്ത്യ എന്നും ഓര്‍ക്കുമെന്നും ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

ALSO READ: മികച്ച എഴുത്തുകാരന്‍, കഴിവുറ്റ പാര്‍ലമെന്റേറിയന്‍; യെച്ചൂരിയുടെ വിയോഗം വലിയ നഷ്ടമെന്ന് ഡി രാജ

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ച വേളയില്‍ മര്‍കസിന്റെ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സന്തോഷം അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മര്‍കസ് പദ്ധതികള്‍ അന്വേഷിച്ചറിഞ്ഞ അദ്ദേഹം ഏറെ പ്രതീക്ഷയോടെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വേര്‍പാട് പാര്‍ട്ടിക്ക് മാത്രമല്ല, ജനാധിപത്യ മൂല്യങ്ങളെയും നീതിയുക്തമായ സമൂഹത്തിനുവേണ്ടിയുള്ള പരിശ്രമത്തെയും വിലമതിക്കുന്ന എല്ലാവര്‍ക്കും നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും വേദനയെ ഉള്‍ക്കൊള്ളുകയും ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.- ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News