കാന്തപുരത്തിന്റെ പുസ്തകം പ്രകാശനം ചെയ്തു

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ എഴുതിയ മതം, രാഷ്ട്രം, ദേശീയത എന്ന പുസ്തകം മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. ആനുകാലിക വിഷയങ്ങളില്‍ പലപ്പോഴായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഐ പി ബി പ്രസിദ്ധീകരിച്ച ഈ പുസ്തകം. ഇസ്ലാം മനുഷ്യന് വഴികാട്ടിയാണെന്നും മതത്തിന്റെ സൗന്ദര്യം എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും പ്രകാശിപ്പിക്കാനാണ് എന്നും ശ്രമിച്ചിരുന്നതെന്നും പ്രകാശന ചടങ്ങില്‍ കാന്തപുരം പറഞ്ഞു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍ അനുസ്മരണ ഗ്രന്ഥം കാന്തപുരം പ്രകാശനം ചെയ്തു. രിസാല മാനേജിംഗ് എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ പുസ്തക പരിചയം നടത്തി. സയ്യിദ് അബ്ദുല്‍ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സയ്യിദ് സാലിഹ് ശിഹാബ്,ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, യൂസുഫ് സഖാഫി, എം അബ്ദുല്‍ മജീദ്, സി.എന്‍ ജാഫര്‍, എ.പി.അന്‍വര്‍ സഖാഫി,സ്വാബിര്‍ സഖാഫി പ്രസംഗിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News