‘ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കും; ഭിന്നതകള്‍ മറന്ന് യോജിച്ച് നില്‍ക്കണം’: കാന്തപുരം

ഏക സിവില്‍ കോഡ് രാജ്യത്തിന്റെ ഭദ്രതയെ തകര്‍ക്കുമെന്നും ഭിന്നതകള്‍ മറന്ന് എല്ലാവരും യോജിച്ചു നില്‍ക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍. സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും.
സിപിഐഎം സെമിനാറില്‍ ലീഗ് പങ്കെടുക്കാത്തത് എന്ത് കൊണ്ടെന്ന് അവരാണ് പറയേണ്ടതെന്നും കാന്തപുരം പറഞ്ഞു.

Also Read- ‘അവള്‍ക്ക് തീരെ മര്യാദയില്ല, എല്ലാവരോടും ദേഷ്യപ്പെടുന്നു’; അധ്യാപികയ്‌ക്കെതിരെ പ്രിന്‍സിപ്പലിനെ സമീപിച്ച് ഏഴാം ക്ലാസിലെ ആണ്‍കുട്ടികള്‍

ഏക സിവില്‍ കോഡ് ഏതെങ്കിലും പ്രത്യേക വിഭാഗത്തെ ബാധിക്കുന്ന വിഷയമല്ല. സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കണോ, വേണ്ടയോ എന്ന് ഓരോരുത്തരുടേയും തീരുമാനമാണ്. ലീഗ് പങ്കെടുക്കാത്തത് ശരിയാണോ തെറ്റാണോ എന്ന് പറയേണ്ടത് തങ്ങളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also read- അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച് മിന്നു മണി; ബംഗ്ലാദേശിനെതിരെ ആദ്യ ഓവറില്‍ വിക്കറ്റ്

ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ലീഗിന്റെ തീരുമാനം. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗ് യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തിയുള്ള ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്ന് മാധ്യമങ്ങളെ കണ്ട മുസ്ലീം ലീഗ് നേതാവ് സാദിഖ്് അലി ശിഖാബ് തങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News