ലവ് ജിഹാദ് കേരളത്തിൽ ഇല്ല,”ദ കേരള സ്റ്റോറി” സിനിമ നിരോധിക്കണം; കാന്തപുരം

‘ദ കേരള സ്റ്റോറി’ സിനിമ നിരോധിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഈ സിനിമ മതസൗഹാർദം തകർക്കുകയും മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയും ചെയ്യും. സിനിമയുടെ പ്രമേയം പൂർണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിൽ സംസാരിക്കുയായിരുന്നു കാന്തപുരം.

ഇസ്ലാം തീവ്രവാദത്തെ അംഗീകരിക്കുകയോ പ്രേമിച്ച് മതം മാറ്റുന്നതിനെ അനുവദിക്കുകയോ ചെയ്യുന്നില്ല. ലവ് ജിഹാദ് കേരളത്തിൽ ഇല്ലെന്ന് നീതിന്യായ സംവിധാനങ്ങൾ തന്നെ തീർത്ത് പറഞ്ഞതാണ്. എന്നിട്ടും വ്യാജ പ്രചാരണം നടത്തുന്നത് വെറുപ്പ് പരത്തുന്നതിന്റെ ഭാഗമാണ്. ഈ സിനിമ നാടിന്റെ സമാധാന അന്തരീക്ഷത്തിന് ഭീഷണിയാണെന്നും കാന്തപുരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News