സംഘടനാ പ്രവര്‍ത്തനത്തിനും മാധ്യമസ്ഥാപന നടത്തിപ്പിനും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല; ജമാഅത്തെ ഇസ്ലാമിക്കെതിരെ എപി വിഭാഗം സമസ്ത

kanthapuram-samastha

സംഘടനാ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പത്രസ്ഥാപന നടത്തിപ്പിനും മറ്റും സക്കാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കാന്തപുരം വിഭാഗം സമസ്ത. ഇത്തരം മതവിരുദ്ധ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ജനങ്ങളെ പ്രേരിപ്പിക്കുന്നതും ശരിയല്ല. ഇസ്ലാം മതത്തിന്റെ അടിസ്ഥാന ആരാധനകളിലൊന്നായ സക്കാത്ത് നല്‍കുന്നതിനും സ്വീകരിക്കുന്നതിനും വ്യക്തമായ മാനദണ്ഡമുണ്ട്. ഖുര്‍ആനിലും നബിചര്യയിലും അത് വ്യക്തമാണ്. അതിന് വിരുദ്ധമായി വഹാബി ആശയക്കാരുടെ കുതന്ത്രങ്ങളിലും ചതിക്കുഴിയിലും പെട്ട് പോകാതിരിക്കാന്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്നവര്‍ ജാഗ്രത കാണിക്കണമെന്നും സമസ്തയുടെ ഉന്നത കൂടിയാലോചനാ സമിതിയായ മുശാവറ ഓര്‍മപ്പെടുത്തി.

ഇസ്ലാമിന്റെ യഥാര്‍ഥ വിശ്വാസധാരയെ വികലമാക്കാന്‍ മുന്നില്‍ നിന്നവരെ മഹത്വവത്കരിച്ച് മുസ്ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യധാരാ മുസ്ലിംകളെ അവിശ്വാസികളാക്കി സലഫികളുടെ ഗ്രന്ഥങ്ങള്‍ക്ക് പദ്യാവിഷ്‌കാരമോ ഗദ്യാവിഷ്‌കാരമോ ചമച്ച് പിന്തുണക്കുന്നത് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഭൂഷണമല്ല. വഹാബി ആശയക്കാരോട് മുന്‍കാല പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണിത്.

Read Also: മുക്കം ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കാൻ സമ്മർദം ശക്തമാക്കി മുസ്ലിം ലീഗ്

സമസ്തയുടെ പേരില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നവരില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. വഹാബി ആശയക്കാരുടെ ഗ്രന്ഥങ്ങള്‍ ആരുതന്നെ പരിഭാഷപ്പെടുത്തിയാലും പിന്തുണച്ചാലും സുന്നികള്‍ക്ക് അതില്‍ യാതൊരു ഉത്തരവാദിത്വമോ ബാധ്യതയോ ഇല്ലെന്നും മുശാവറ വ്യക്തമാക്കി. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിശ്വാസികളിൽ നിന്ന് സമാഹരിച്ച സകാത്ത് ജമാഅത്തെ ഇസ്ലാമി മാധ്യമസ്ഥാപനങ്ങളുടെ നടത്തിപ്പിനു ഉപയോഗിക്കുന്നത് നേരത്തേ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News