പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവേകാനന്ദ പാറയിലെ രണ്ടുദിവത്തെ ധ്യാനം മൂലം ജീവിതം വഴിമുട്ടിയിരിക്കുകയാണ് കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും.
ഈ പാറക്ക് ചുറ്റും അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ കടലില്‍ സുരക്ഷ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. ഇതോടെ ചെറിയ ബോട്ടുകളില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.
മഴയും ഉയർന്ന തിരമാല മുന്നറിയിപ്പും മൂലം കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ടായിരുന്നു. മെയ് 16 മുതല്‍ 10 ദിവസത്തേക്കായിരുന്നു ഈ പ്രദേശത്ത് വിലക്കുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ 3 ദിവസത്തേക്ക് കൂടി വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിലക്കുകൾ കൂടാതെ സമീപത്തെ നാല്‍പതോളം മത്സ്യബന്ധന ഗ്രാമങ്ങളില്‍ മോദിയുടെ ധ്യാനം മൂലം നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് നടത്തിയത്, മോദി മാപ്പ് പറയണം: എ എ റഹീം എം പി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here