‘രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കന്യാകുമാരി, കൊല്ലം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്’: ആന്റണി രാജു

തിരുവനന്തപുരം പേട്ടയിൽ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തിൽ കന്യാകുമാരി, കൊല്ലം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ടെന്ന് എം എൽ എ ആന്റണി രാജു. സംഭവത്തിൽ ഡിജിപിയുമായി നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read:ചത്തീസ്ഗഢില്‍ ഇനി മതം മാറ്റങ്ങൾ ജാമ്യമില്ലാക്കുറ്റം; 10 വര്‍ഷം വരെ തടവ്

‘കുട്ടിയെ തട്ടികൊണ്ടുപോയത് ബോധപൂർവം നടത്തിയത് ആണെങ്കിൽ അത് സ്ഥലത്തെ കുറിച്ച് ധാരണ ഉള്ളവർക്ക് മാത്രമേ പറ്റൂ. എല്ലാ പഴുതും അടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സിസി ടിവി ദൃശ്യം പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എഡിജിപി നേരിട്ട് ആണ് ദൃശ്യങ്ങൾ പരിശോധിക്കുന്നത്. രക്ഷിതാക്കളിൽ നിന്ന് കാര്യമായ സൂചനകൾ ലഭിക്കുന്നില്ല. അവർ നേരിട്ട് കണ്ടതായും സൂചന ഇല്ല. അവ്യക്തമായ സൂചനകൾക്കു നടുവിലാണ് പൊലീസ്’- ആന്റണി രാജു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News