മോദി കന്യാകുമാരിയില്‍; ധ്യാനമിരിക്കാന്‍ വിവേകാനന്ദ പാറയിലേക്ക്

രണ്ട് ദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെത്തി. വൈകുന്നേരം 4.30 ഓടെ തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്റര്‍ വഴിയാണ് 5 മണിക്ക് കന്യാകുമാരിയില്‍ എത്തിയത്.. അല്പസമയത്തെ വിശ്രമത്തിനു ശേഷം ധ്യാനമിരിക്കാന്‍ വിവേകാനന്ദപ്പാറയിലേക്ക് ബോട്ടുമാര്‍ഗം പോയി.

ALSO READ: ‘ലഹരിക്കെതിരെ പോരാടാൻ കേരളം’, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ സ്കൂളുകളിൽ ശക്തമായി നടപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

നിശ്ചയിച്ചതിനെക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിയത്. ജൂണ്‍ 1വരെയാണ് വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കുക. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്തില്‍ 45 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന് ശേഷം തിരുവള്ളൂര്‍ പ്രതിമയും സന്ദര്‍ശിച്ചിട്ടാകും മടക്കം. കന്യാകുമാരിയിലെത്തി ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് മോദി ധ്യാനത്തിനായി പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News