മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പിൽ നിന്ന് ചോർന്നത് അശ്ലീല വീഡിയോകൾ, യുവതികളുടെ സ്വകാര്യ ചിത്രങ്ങൾ; വൈദികനെ കുടുക്കി പരാതിക്കാരുടെ മൊഴികളും

ലാപ്ടോപ്പ് നിറയെ അശ്ലീലവീഡിയോകൾ. വൈദിക കുപ്പായത്തിന്റെ മറവിൽ നിരവധി സ്ത്രീകളുമായി നടത്തിയ ലൈംഗികചുവയുള്ള ചാറ്റുകൾ, ഫോൺ സംഭാഷണങ്ങൾ. കൂടാതെ ഇവരുടെയെല്ലാം നഗ്നചിത്രങ്ങളും, ആവശ്യങ്ങൾക് വഴങ്ങാതെ വരുമ്പോൾ ഉള്ള ഭീഷണി മെസ്സേജുകളും. കഴിഞ്ഞ ദിവസം ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ അറസ്റ്റിലായ വൈദികന്റെ ലാപ്ടോപ്പിൽ നിന്ന് കിട്ടിയതാണിവയെല്ലാം. മാർത്താണ്ഡം സ്വദേശിയും പ്ലാങ്കാലയിലെ ഔവർ ലേഡി ഓഫ് അസംപ്‌ഷൻ ദേവാലയത്തിലെ വൈദികനുമായ ഫാ. ബെനഡിക്ട് ആന്റോയെയാണ് ഫാം ഹൗസിൽ ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് പൊക്കിയത്.

താൻ ഉൾപ്പെട്ട കുറച്ച് അശ്ലീല വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതാണ് ബെനഡിക്ടിന് പണിയായത്. വീഡിയോകൾ കൂടാതെ മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകളും യുവതികളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന് കേസെടുക്കേണ്ടിവന്നത്. വൈദികന്റെ ലാപ്ടോപ്പ് മോഷ്ടിച്ചവരാണ് സ്വകാര്യ ദൃശ്യങ്ങളും പടങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വൈദികന് പണി കൊടുത്തത്.

ഇത് കൂടാതെ ഒരു നഴ്സിംഗ് വിദ്യാർത്ഥിനിയും ബെനഡിക്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. പള്ളിയിൽ പോകുമ്പോളെല്ലാം വൈദികൻ ശരീരത്തിൽ സ്പർശിക്കുന്നുവെന്നും, ഫോണിലൂടെ നിരന്തരം അശ്ലീല മെസ്സേജുകൾ അയക്കുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ഇത് കൂടാതെ, തന്നെ സുഹൃത്തുക്കളെ വെച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.

ദൃശ്യങ്ങൾ പ്രചരിച്ചതോടെയും യുവതി പരാതി നൽകിയതോടെയും വൈദികനെതിരെ കൂടുതൽ സ്ത്രീകൾ രംഗത്തെത്തിയിട്ടുണ്ട്. അനുവാദമില്ലാതെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നു, ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുന്നു എന്നതൊക്കെയാണ് കൂടുതലായും വരുന്ന പരാതികൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും വൈദികൻ ഇത്തരത്തിൽ ദുരുപയോഗം ചെയ്തിരുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News