സെലിബ്രിറ്റി കോമഡി ടോക്ക്ഷോകളിലൂടെ ഇന്ത്യക്കാർക്ക് സുപരിചിതനാണ് കപിൽ ശർമ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അവതാരകൻ നടൻ കപിൽ ശർമയാണെന്നാണ് റിപ്പോർട്ട്. നിലവിൽ നെറ്റ്ഫ്ലിക്സിന്‍റെ ഷോയായ ‘ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’ എന്ന ഹാസ്യപരിപാടിയാണ് കപിൽ അവതരിപ്പിക്കുന്നത്. ഒരു എപ്പിസോഡിന് അഞ്ച് കോടി രൂപയാണ് വാങ്ങുന്നതെന്നാണ് വിവരം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ടോക്ക് ഷോയാണിത്.
ALSO READ; ‘സ്പൈഡർ മാൻ’ താരം നോളൻ സിനിമയിലേക്കോ? ടോം ഹോളണ്ടിനെ കാസ്റ്റ് ചെയ്ത് ക്രിസ്റ്റഫർ നോളൻ
ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് എന്ന ടിവി ഷോയാണ് കപിലിന്‍റെ ജീവിതം മാറ്റി മറിച്ചത്. ഈ ഷോയിലെ വിജയിയായിരുന്നു കപിൽ ശർമ. കുട്ടിക്കാലം മുതൽ ഒരു ഗായകനാവാനായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. എന്നാൽ ഹെഡ് കോൺസ്റ്റബിളായിരുന്ന പിതാവിന്‍റെ മരണം കപിലിന്‍റെ സ്വപ്നത്തെ മങ്ങലേൽപിച്ചു. കുടുംബം നോക്കാൻ കഷ്ടപ്പെടുമ്പോഴും നാടകവും പാട്ടും മുറികെ പിടിച്ചിരുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് റിയാലിറ്റി ഷോയിൽ വിജയിയായതോടെ കപിലിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഒട്ടുമിക്ക ടെലിവിഷൻ ചാനലുകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം 2024 ൽ ആണ് സ്വന്തം കോമഡി ഷോയായ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ ആരംഭിച്ചത്. നിരവധി സിനിമകളിലും കപിൽ ആഭിനയിച്ചിട്ടുണ്ട്. നിലവിൽ 300 കോടി രൂപയാണ് നടന്‍റെ ആസ്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here