ആറ് മുതല്‍ പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യം അടക്കമുള്ള അധ്യായങ്ങള്‍ നീക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ എംപി. 2014 ലിലെ മോദി ഭാരതത്തില്‍ നിന്നാണ് ആധുനിക ഇന്ത്യയുടെ ചരിത്രം ആരംഭിക്കുന്നത് എന്ന് പരിഹസിച്ചിരിക്കുകയാണ് കപില്‍ സിബല്‍. മോദി ഭാരതത്തിന് ചേര്‍ന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ആര്‍എസ്എസ് നിരോധനം, 2002ലെ ഗുജറാത്ത് കലാപം, ഹിന്ദു – മുസ്ലിം ഐക്യത്തിന് വേണ്ടി ഗാന്ധിജിയുടെ പരിശ്രമം തുടങ്ങിയവ പുതിയ പതിപ്പില്‍ നിന്ന് എടുത്ത് കളഞ്ഞത് ഉദ്ധരിച്ചു കൊണ്ടായിരുന്നു മൂതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പരിഹാസം.
അതേസമയം മുഗള്‍ ചരിത്രം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി എന്നത് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടി എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി രംഗത്തെത്തി. കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ സമ്മര്‍ദ്ദം കുറക്കാന്‍ വേണ്ടി ചില പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നുവെന്ന് അദ്ദേഹം ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ദേശീയ വിദ്യാഭ്യാസ നയപ്രകാരം 2024 ല്‍ പാഠപുസ്തകം അച്ചടിക്കുമ്പോള്‍ ഒന്നും ഒഴിവാക്കില്ലെന്നും ദിനേഷ് പ്രസാദ് അവകാശപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here