ദില്ലിയിലെ കേരളത്തിന്റെ പ്രതിഷേധ വേദിയില്‍ കപില്‍ സിബലും

ദില്ലിയിലെ കേരളത്തിന്റെ പ്രതിഷേധ വേദി പങ്കിട്ട് കപില്‍ സിബലും. കേന്ദ്ര അവഗണനക്കെതിരെയുള്ള കേരളത്തിന്റെ ദില്ലിയിലെ സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടിരുന്നു.

അതേസമയം കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ കേരളം ദില്ലിയില്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ‘ഇന്ത്യ’ മുന്നണി കേരളത്തിന്റെ സമരത്തിന് ഐകദാര്‍ഢ്യവുമായി രംഗത്തെത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് മാത്രമാണ് നിലപാടുകളില്ലാതെ തപ്പിത്തടയുന്നത്. കേന്ദ്ര അവഗണക്കെതിരെയുള്ള സര്‍ക്കാരിന്റെ ദില്ലി സമരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.

കേരളത്തിന്റെ സമരം ന്യായമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരസ്യമായിത്തന്നെ വ്യക്തമാക്കിയിരുന്നു. പക്ഷെ കേരളത്തിലെ ജനങ്ങളുടെ അവകാശത്തിനൊപ്പം കൈകോര്‍ക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്ല. ദില്ലിയില്‍ കേരളത്തിന്റെ പ്രതിക്ഷേധം അലയടിക്കുമ്പോള്‍ ഇതരസംസ്ഥാനങ്ങള്‍ പിന്തുണയുമായെത്തി.

Aldo Read : നേട്ടത്തിന് ശിക്ഷ ലോകത്ത് മറ്റൊരിടത്തും കാണാത്ത പ്രതിഭാസം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

പഞ്ചാവും തമിഴ്‌നാടും കേരളത്തിന് പിന്തുണയുമായി സമരവേദിയിലെത്തി. കേരളത്തിന്റെ സമരം ന്യായമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോലും പ്രതികരിച്ചു. സമരവേദിയില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ തുടങ്ങിയവര്‍ എത്തി.

കര്‍ണാടക സമരത്തെ ന്യായീകരിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ കേരളത്തിന്റെ സമരത്തെ തള്ളിപ്പറഞ്ഞതും ഇരട്ടത്താപ്പ് വെളിവാക്കുന്നതാണ്. കര്‍ണാടക സമരത്തെ ന്യായീകരിക്കുന്ന സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മറുപടിയിലുണ്ട് ഇരട്ടത്താപ്പ്. സര്‍ക്കാരിന്റെ ദില്ലി സമരത്തിന് ലഭിച്ച പിന്തുണ യുഡിഎഫിനെ അലോസരപ്പെടുത്തുന്നുണ്ട്. ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസ് നിലപാടില്‍ അതൃപ്തി ഉണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News