പരിപ്പുവടയേക്കാള്‍ കിടിലന്‍ രുചി; ചായയ്‌ക്കൊരുക്കാം ഒരു വെറൈറ്റി ഐറ്റം

ഇന്ന് വൈകിട്ട് ചായയ്ക്ക് ഒരു വെറൈറ്റി ഐറ്റം തയ്യാറാക്കിയാലോ ? നല്ല കിടിലന്‍ രുചിയില്‍ തിരുവനന്തപുരത്തുകാരുടെ സ്വന്തം കാര വാട സിംപിളായി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമായ സാധനങ്ങള്‍

ഉഴുന്ന് പരിപ്പ് 1 കപ്പ്

ടൂര്‍ ദാല്‍ 1 കപ്പ്

പൊട്ടുകടല 3 കപ്പ്

അരി 6കപ്പ്

ചുവന്ന മുളക് 1 തണ്ട്

പച്ച മുളക് 4

ഇഞ്ചി 1 ഇഞ്ച്

കായം 1 ടീസ്പൂണ്‍

സോഡാ പൊടി അര ടീസ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

നല്ലെണ്ണ 500മില്ലി

തയ്യാറാക്കുന്ന വിധം

അരി, ചുവന്ന മുളക്, എന്നിവ മൂന്ന് മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.

എല്ലാ പരിപ്പുകളും വേറെ വേറെ കുതിര്‍ക്കാണ് വയ്ക്കുക.

അരിയും, ചുവന്നമുളകും കുതിര്‍ത്തു അരച്ച് എടുക്കുക.

ഉഴുന്ന് പരിപ്പ് അരച്ചെടുക്കുക.

ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ അരിയുക.

ടൂര്‍ പരിപ്പ്, പൊട്ടുകടല, എന്നിവ പരുപര അരച്ച് എടുക്കുക.

അരച്ച് വച്ച എല്ലാ മിശ്രിതങ്ങളും കൂടി യോജിപ്പിച്ചു ഉപ്പ് , ഇഞ്ചി , പച്ചമുളക് , കറിവേപ്പില , കായം , സോഡാ പൊടി എന്നിവ ചേര്‍ത്ത് വയ്ക്കുക.

ഒരു പാനില്‍ നല്ലെണ്ണ ചൂടാക്കുക.

ചൂടായി വരുമ്പോള്‍ തയ്യാറാക്കിയ മാവ് ചെറിയ ഉരുളകള്‍ ആക്കി ചെറുതായി പരത്തി എണ്ണയിലേക്ക് ഇട്ടു ഗോള്‍ഡന്‍ ബ്രൗണ്‍ നിറത്തില്‍ വറുത്തു കോരുക.

തീ അണച്ചു ചൂടോടെ വിളമ്പുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News