യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കരകുളം ഫ്ലൈ ഓവർ നിർമ്മാണം നടക്കുന്നുണ്ട്, ഈ റൂട്ട് ഡീവിയേഷൻ ശ്രദ്ധിക്കണേ…

ROUTE DEVIATION

തിരുവനന്തപുരം തെന്മല (എസ്എച്ച് 2) റോഡിൽ 1.2 കിലോമീറ്ററോളം ദൂരത്തിൽ കരകുളം പാലം ജംഗ്ഷനിൽ നിന്നും കെൽട്രോൺ ജംങ്ഷൻ വരെ ഫ്ലൈ ഓവർ നിർമ്മാണവുമായി ബന്ധപ്പെട്ടു വാഹന ഗതാഗതം പൂർണ്ണമായും ഒഴിവാക്കേണ്ടുന്ന സാഹചര്യം ഉള്ളതിനാൽ താഴെ പറയുന്ന മാർഗ്ഗങ്ങളിൽ റൂട്ട് ഡീവിയേഷൻ നടപ്പിലാക്കുന്നതാണ്

നെടുമങ്ങാട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് :

  • നെടുമങ്ങാട് ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കെൽട്രോൺ ജംഗ്ഷനിൽ നിന്നും കെൽട്രോൺ- അരുവിക്കര റോഡിലേക്ക് തിരിഞ്ഞ് ഇരുമ്പ കാച്ചാണി ജംങ്ഷനുകൾ വഴി മുക്കോല എത്തി വലത്തേക്ക് തിരിഞ്ഞു മുക്കോല- വഴയില റോഡിലൂടെ വഴയില എത്തിയ ശേഷം ഇടത്തേ ക്കു തിരിഞ്ഞു തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടതാണ്.
  • നെടുമങ്ങാട് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങൾക്കു കല്ലമ്പാറ, വാളിക്കോട്, പത്താം കല്ല് എന്നിവിടങ്ങളിൽ നിന്നും വലത്തേക്ക് തിരിഞ്ഞു വട്ടപ്പാറ ചെന്ന് എം സി റോഡ് വഴി പോകാവുന്നതാണ്
  • വഴയില നിന്നും മുക്കോല ജംക്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ അനുവദിക്കാൻ പാടില്ല.

തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക്

  • തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴയില നിന്നും നേരെ പോയി കരകുളം പാലം ജംങ്ഷൻ ചെന്ന് വലതു തിരിഞ്ഞു കാച്ചാണി ജംഗ്ഷനിൽ എത്തിയ ശേഷം ഇടതേക്ക് തിരിഞ്ഞു കെൽട്രോൺ- അരുവിക്കര റോഡിൽ പ്രവേശിച്ചു കെൽട്രോൺ ജംക്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞു നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.
  • തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു വഴയില ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു കല്ലയം-ശീമമുള്ള മുക്ക്- വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതുമാണ്.

** ഈ റോഡ് സ്ട്രെച്ചിൽ സർവീസ് വർക്കുകൾ നടന്ന ശേഷം റോഡിനെ പൂർവ്വ സ്ഥിതിയിൽ ആക്കിയിട്ടില്ല ആയതിനാൽ ടി സ്ഥലങ്ങളിൽ അടിയന്തിരമായി റോഡ് പണികൾ പൂർത്തിയാക്കി ഗതാഗതതിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക്

തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വഴയില നിന്നും നേരെ പോയി കരകുളം പാലം ജംങ്ഷൻ ചെന്ന് വലതു തിരിഞ്ഞു കാച്ചാണി ജംഗ്ഷനിൽ എത്തിയ ശേഷം ഇടതേക്ക് തിരിഞ്ഞു കെൽട്രോൺ- അരുവിക്കര റോഡിൽ പ്രവേശിച്ചു കെൽട്രോൺ ജംക്ഷനിൽ എത്തി വലത്തേക്ക് തിരിഞ്ഞു നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു വഴയില ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു കല്ലയം-ശീമമുള്ള മുക്ക്- വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതുമാണ്.

ഈ റോഡ് സ്ട്രെച്ചിൽ സർവീസ് വർക്കുകൾ നടന്ന ശേഷം റോഡിനെ പൂർവ്വ സ്ഥിതിയിൽ ആക്കിയിട്ടില്ല ആയതിനാൽ ടി സ്ഥലങ്ങളിൽ അടിയന്തിരമായി റോഡ് പണികൾ പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കേണ്ടതാണ്.

തിരുവനന്തപുരം ഭാഗത്തു നിന്നും നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കു എണീക്കര ജംങ്ഷൻ കഴിഞ്ഞു DPMS ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു മുല്ലശ്ശേരി-കൈപ്പാടി മുളമുക്ക് വഴിയും നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതുമാണ്. (ഈ റൂട്ടിൽ ഹെവി വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടതാണ്)

ഐസ്ആർഒയുടെ കീഴിലുള്ള 30 ലധികം ബസ്സുകളും 60 ലധികം ചെറു വാഹനങ്ങളും

നിലവിൽ ഇതുവഴിയാണ് കടന്നു പോകുന്നത്. ഐസ്ആർഒയുടെ വെഹിക്കിൾ ഓപ്പറേഷൻ വിങ്ങുമായി ബന്ധപ്പെട്ടു ഈ വാഹനങ്ങൾക്കായി മറ്റു റൂട് മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ വേണ്ടി അറിയിച്ചിട്ടുള്ളതാണ്.

*റോക്കറ്റ് പ്രോപ്പെൽഷൻ ഘടകങ്ങൾ കൊണ്ട് പോകുന്നതിനായുള്ള പുള്ളർ ട്രക്കുകൾ സർവീസ് നടത്തുന്നതിനായി ബദൽ റൂട്ടുകൾ കണ്ടെത്തേണ്ടതാണ്

* ഹെവി ഭാര വാഹനങ്ങളെ Route A യിലും Route B യിലും രാവിലെ 7.30 മുതൽ 10.30 വരെയും വൈകുന്നേരം 03.00 മുതൽ 06.00 വരെയും പൂർണ്ണമായും നിരോധിക്കേണ്ടതാണ്.

* Route A യിൽ ഉൾപ്പെടുന്ന ഇരുമ്പ കാച്ചാണി റോഡിൽ തിരുവനന്തപ ഭാഗത്തേക്ക് ക്വാറി ഉൽപ്പങ്ങളുമായി പോകുന്ന ടിപ്പർ വാഹനങ്ങളെയും, ചരക വാഹനങ്ങളെയും ചെറിയകൊന്നി-കാപ്പിവിള-മൂന്നാമുട്-വട്ടിയൂർക്കാവ് റൂട്ടും, നെടുമങ്ങാട് ഭാഗത്തേക്ക് പോകുന്ന ടിപ്പർ വാഹനങ്ങളെയും, ചരക്കു വാഹനങ്ങളെയും ചെറിയകൊന്നി-കുതിരകുളം -അരുവിക്കര -അഴിക്കോട് റൂട്ടും ഉപയോഗിക്കാവുന്നതാണ്.

* കെ എസ് ആർ ടി സി യുടെ പൊന്മുടി, പാലോട്, വിതുര സർവീസുകൾ കഴിവതും വട്ടപ്പാറ വഴി ഓപ്പറേറ്റ് ചെയ്യിക്കേണ്ടതാണ്.

* പ്രാദേശിക യാത്രക്കാരുടെ യാത്രാകേശം പരിഹരിക്കുന്നതിനായി വഴയില- ഏണിക്കര- കരകുളം പാലം ജംങ്ഷൻ- കാച്ചാണി ജംങ്ഷൻ ഉൾപ്പെടുത്തി കെ എസ് ആർ ടി സി ഇലക്ട്രിക്ക് ബസ്സുകളുടെ ഷട്ടിൽ സർവീസ് നടത്തേണ്ടതാണ്.

* കെൽട്രോൺ ,കാച്ചാണി, മുക്കോല തുടങ്ങിയ ജംക്ഷനുകളിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി ഹോം ഗാർഡിൻ്റെ സേവനം ഉറപ്പാക്കേണ്ടതാണ്.

* റൂട്ട് ഡീവിയേഷൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന റോഡുകളിലെ ഇരു വശങ്ങളിലെയും വെജിറ്റേഷനുകൾ നീക്കം ചെയ്യേണ്ടതാണ്.

* ട്രാഫിക് ഡീവിയേഷനെപ്പറ്റി പത്ര, ദൃശ്യ റേഡിയോ മാധ്യമങ്ങളിൽ കൂടി പൊതു ജനങ്ങളെ അറിയിക്കേണ്ടതാണ്.
*
* കല്ലയം-ശീമമുള്ള മുക്ക്- വാളിക്കോഡ് റൂട്ടിൽ അടിയന്തിരമായി റോഡ് പണികൾ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കേണ്ടതാണ്

കെൽട്രോൺ ജംക്ഷനിൽ

  • കെൽട്രോൺ ജംക്ഷനിൽ അരുവിക്കര- കെൽട്രോൺ റോഡിൽ ഇടതു ഭാഗത്തായി പ്രവർത്തിക്കുന്ന ഓട്ടോ റിക്ഷ സ്റ്റാൻഡ് മാറ്റി കരകുളം ഭാഗത്തേക്ക് മാറ്റുക.
  • ഇരു ഭാഗത്തേക്കുമുള്ള ബസ്സുകൾ നിറുത്തുന്നതിനായി ബസ് സ്റ്റോപ്പുകൾ ഉച് സ്ഥാനം കണ്ടെത്തി മാറ്റേണ്ടതാണ്.
  • കെൽട്രോൺ-അരുവിക്കര റോഡിൽ ജംങ്ഷനോട് ചേർന്നുള്ള പാർക്കിങ്ങുകൾ കർശനമായി ഒഴിവാക്കേണ്ടതാണ്.
  • കെൽട്രോൺ ജംക്ഷനിൽ ആലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റോപ്പ്,ഹൈ മാസ്ററ് ലൈറ്റ് പോൾ എന്നിവഅനുയോജ്യമായ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുക .

കാച്ചാണി ജംക്ഷനിൽ

  • കാച്ചാണി – കെൽട്രോൺ റോഡിൽ കെൽട്രോൺ ജംക്ഷൻ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ നിലവിലെ ബസ് സ്റ്റോപ്പിൽ നിന്നും 15 മീറ്ററോളം മുന്നോട്ടു മാറ്റി നിറുത്തേണ്ടതാണു.
  • മുക്കോല ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ മാർക്കറ്റ് റോഡിനോട് ചേർന്നുള്ള ഭാഗത്തേക്ക് നിറുത്തേണ്ടതാണ്.
  • കാച്ചാണി ജംക്ഷനിൽ ഇരു റോഡും കൂടി ക്യാരിയേജ് വേയുടെ വീതി 13 മീറ്ററിനുള്ളിലായതിനാൽ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളെ കരകുളം പാലം ഭാഗത്തേക്ക് പോകുവാൻ വേണ്ടി ഈ ഭാഗത്തു വച്ച് വലത്തേക്ക് തിരയുവാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ കെ എസ് ആർ ടി സി ബസ്സുകൾ റൂട്ട് -A പ്രകാരം ഓപ്പറേറ്റ് ചെയ്യിക്കേണ്ടതാണ്
  • ജംങ്ഷനോട് ചേർന്നുള്ള പാർക്കിങ്ങുകൾ കർശനമായി ഒഴിവാക്കേണ്ടതാണ്

കരകുളം പാലം ജംക്ഷനിൽ

  • ക്യാരിയേജ് വേയോട് ചേർന്ന് നിൽക്കുന്ന മൺ തിട്ടകളും വെജിറ്റേഷൻസും നീക്കം ചെയ്യേണ്ടതാണ്.
  • കരകുളം നിന്ന് കാച്ചാണി റോഡിലേക്ക് തിരിയുന്നതിനെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മരം വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി മാറ്റേണ്ടുന്നതാണ്

മുക്കോല ജംക്ഷനിൽ

  • ബിവറേജിലേക്കു വരുന്ന വാഹനങ്ങളുടെ പാർക്കിംഗ്നു ഉചിതമായ സ്ഥലം കണ്ടെത്തേണ്ടതാണ്
  • മറ്റു സ്ഥലം കണ്ടെത്തി ബിവറേജ് മാറ്റുവാൻ സാധ്യമാണെങ്കിൽ ആയതും പരിശോധിക്കേണ്ടതാണ്
  • ജംഗ്ഷനിൽ നിന്ന് വഴയിലയിലേക്കു തിരിയുന്ന സ്ഥലത്തു പ്രവർത്തിക്കുന്ന ഓട്ടോ അനധികൃത സ്റ്റാൻഡ് ഒഴിവാക്കേണ്ടതാണ്
  • ജംഗ്ഷനിൽ റോഡ് ക്യാരിയേജ് വേയോട് ചേർന്ന് നിൽക്കുന്ന മരം നീക്കം ചെയ്യേണ്ടതാണ്
  • റോഡിലെക്കു കയറ്റി സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ മാറ്റേണ്ടതാണ്
  • ജംങ്ഷനോട് ചേർന്നുള്ള
    പാർക്കിങ്ങുകൾ കർശനമായി ഒഴിവാക്കേണ്ടതാണ്

വഴയില ജംക്ഷനിൽ

  • നെടുമങ്ങാട് ഭാഗത്തേക്ക് ആയി സ്ഥിതി ചെയ്യുന്ന ബസ് സ്റ്റോപ്പ് മുന്നോട്ടു മാറ്റി പെട്രോൾ പമ്പിന് എതിർ വശത്തായി മാറ്റേണ്ടതാണ്
  • വഴയില- മുക്കോല ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓട്ടോ സ്റ്റാൻഡ് റീ ലൊക്കേറ്റ് ചെയ്യേണ്ടതാണ്
  • മുക്കോല റോഡിൽ നിന്നും വഴയില ജംക്ഷനിൽ പ്രേവേശിക്കുമ്പോൾ ഉള്ള ട്രാഫിക് മീഡിയൻ വാഹനങ്ങളുടെ സുഗമമായ കടന്നു പോക്കിനായി റീ ഡിസൈൻ ചെയ്യേണ്ടതാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News