കരമന അഖില്‍ വധകേസ്; പ്രതി അനീഷ് പിടിയില്‍

കരമന അഖില്‍ വധ കേസില്‍ പ്രതി അനീഷ് പിടിയില്‍. ഇന്നോവ കാര്‍ ഓടിച്ചിരുന്നത് അനീഷ് ആണെന്ന് പൊലീസ് കണ്ടെത്തി.  ബാലരാമപുരത്ത് നിന്നാണ് അനീഷ് പിടിയിലായത്. മറ്റൊരിടത്തേക്ക് ഒളിവില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു അനീഷിനെ പൊലീസ് പിടികൂടിയത്. മറ്റ് മൂന്ന് പ്രതികള്‍ ഒളിവിലാണ്.

Also Read: വട്ടിയൂര്‍കാവ് അരുവിപ്പുറം കടവില്‍ 13 വയസുകാരന്‍ മരിച്ചു

കമ്പിവടി കൊണ്ട് പലതവണ തലയ്ക്കടിച്ചു.ആറുതവണ ശരീരത്തിലേക്ക് ഭാരമുള്ള കല്ലെടുത്തെറിഞ്ഞു,ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിലത്തിട്ട് ആക്രമിച്ചു. കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണനും സംഘത്തിൽ ഉണ്ട്.വിനീത് ,അനീഷ് അപ്പു എന്നിവരാണ് കൊലപാതക സംഘത്തിൽ ഉണ്ടായിരുന്നത്.കേസിൽ നാല് പ്രതികളെന്ന് പൊലീസ് പറഞ്ഞു. കരമന അനന്തു വധക്കേസ് പ്രതി കിരൺ കൃഷ്ണയാണ് വണ്ടിയോടിച്ചത്.ബാറിലുണ്ടായ തർക്കമാണ്കൊലക്ക് കാരണമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News