കരമന അഖിൽ കൊലക്കേസ്; പിടിയിലായ മുഴുവൻ പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം കരമന അഖിൽ കൊലപാതക്കേസിൽ പിടിയിലായ മുഴുവൻ പ്രതികളെയും പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം. ശേഷം തെളിവെടുപ്പ് ഉൾപ്പെടെ യുള്ള നടപടികളിലേക്ക് കടക്കും.

ALSO READ: കണ്ണൂരിൽ ഭിന്നശേഷിക്കാരനെ അടിച്ചു കൊലപ്പെടുത്തി; സഹോദരി പുത്രൻ അറസ്റ്റിൽ

കഴിഞ്ഞ ദിവസം കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതിയായ സുമേഷിന്റെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയതോടെ നിലവിൽ ഏഴ് പേരാണ് കസ്റ്റഡിയിൽ ഉള്ളത്. വിനീത് രാജ്, സുമേഷ്, അഖിൽ എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മുഖ്യ പ്രതികൾ. സഹായികളായ അനീഷ്, ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവർക്ക് പുറമെ മറ്റാർക്കെങ്കിലും ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

ALSO READ: തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News