ലൊക്കേഷൻ ലഭിച്ചു, കരമന അഖിൽ കൊലപാകത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം കരമന സ്വദേശി അഖിലിന്റെ ക്രൂര കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അഖിൽ, വിനീഷ്, സുമേഷ് എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവരുടെ ലൊക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം.

ALSO READ: അഫ്ഗാനിസ്ഥാനില്‍ മിന്നല്‍ പ്രളയം; മരണസംഖ്യ ഉയരുന്നു

അതേസമയം, കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ അനീഷിനെ പോലീസ് ഇന്ന് വിശദമായി ചോദ്യം ചെയ്യും. പ്രതികൾ സഞ്ചരിച്ച കാറും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും വിപുലമായ അന്വേഷണം നടത്തും. അഖിലുമായി തർക്കമുണ്ടായ ബാറിലെ സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കേസിൽ നേരിട്ട് ഉൾപ്പെട്ട നാല് പ്രതികളെയും പോലീസ് കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞിരുന്നു. പ്രതികളെ സഹായിച്ചവർ എന്ന് കരുതപ്പെടുന്ന ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇവരെയും വിശദമായി ചോദ്യം ചെയ്യും.

ALSO READ: ‘ഞാന്‍ ഉണ്ടാക്കിയ വീടാണ് മുംബൈ ഇന്ത്യന്‍സ്’: രോഹിത് ശര്‍മ

കഴിഞ്ഞ ദിവസമാണ് റോഡരികിൽ വെച്ച് അഖിലിനെ മൂന്ന് പേർ അടങ്ങുന്ന സംഘം അടിച്ചു വീഴ്ത്തിയും കല്ലിട്ടും കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News