കരമന അഖില്‍ വധക്കേസ്; പ്രതികളെ കോടതി കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം കരമന അഖില്‍ കൊലക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചത്. പ്രതികളെ നാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.

ALSO READ:കനത്ത മഴ; തൃശൂര്‍ സ്വരാജ് റൗണ്ടില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണു

കേസില്‍ നേരിട്ട് പങ്കാളികളായ വിനീത് രാജ്, അപ്പുവെന്ന അഖില്‍, സുമേഷ്, ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ച അനീഷ്, ഗൂഢാലോചനയില്‍ പങ്കാളികളായ ഹരിലാല്‍, കിരണ്‍ കൃഷ്ണ, അരുണ്‍ ബാബു, അഭിലാഷ് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 10നാണ് കരമന മരുതൂര്‍ക്കടവ് സ്വദേശി അഖിലിനെ 8 അംഗ സംഘം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ചും ഭാരമുള്ള കല്ല് ശരീരത്തിലെറിഞ്ഞും കൊലപ്പെടുത്തിയത്.

ALSO READ:വയനാട് വന്യജീവി ആക്രമണം: ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News