തന്നെക്കുറിച്ച് പ്രചരിക്കുന്നത് കെട്ടിച്ചമച്ച വാർത്തകൾ; തെറ്റായ വാർത്തകൾ തള്ളിക്കളയുക: കരമന ഹരി

സിപിഐഎം വിട്ട് പോകുന്നു എന്ന പേരിൽ തന്നെ കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്ക് മറുപടിയുമായി കരമന ഹരി. തെറ്റായ വാർത്തകൾ തള്ളിക്കളയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറയുന്നു. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് വന്ന കെട്ടിച്ചമച്ച വാർത്തകൾ സംബന്ധിച്ച് പാർടി ജില്ലാ സെക്രട്ടറിയേറ്റ് തന്നെ വിശദീകരണം നൽകിയിട്ടുള്ളതാണ്. എന്നാൽ തന്നെ ബന്ധപ്പെടുത്തികൊണ്ട് വിവിധ വാർത്താമാദ്ധ്യമങ്ങളിലും ന്യൂമീഡിയായിലും പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.

Also Read: വയനാട്ടിൽ യുപി വിഭാഗം ഇല്ലാതെ പ്രവർത്തിച്ചുവരുന്ന സ്കൂളുകളിൽ യുപി ക്ലാസുകൾ തുടങ്ങും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

തന്നോട് പാർടി ജില്ലാ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിട്ടില്ല. താൻ സിപിഐ(എം) വിട്ട് പോകുന്നു എന്ന് പ്രചരിപ്പിക്കുന്ന വാർത്ത ബോധപൂർവ്വം പ്രചരിപ്പിക്കുകയാണ്. ജില്ലാ സെക്രട്ടറിയേറ്റ് വിശദീകരണ കുറിപ്പിൽ പറയുന്നത് പോലെ എതോ ഒരു കേന്ദ്രത്തിൽ നിന്ന് ദുരുദ്ദേശ്യത്തോടെ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയാണ്. കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെ കാലമായി സിപിഐ(എം) ന്റെ എളിയ പ്രവർത്തകനായും ജനപ്രതിനിധിയായും പ്രവർത്തിച്ച പ്രവർത്തകനാണ് താൻ.

Also Read: ‘ഒരു ജീവൻ രക്ഷിച്ച് കാക്കിയിട്ട കൈകൾ’; എസ് സി പി ഒ പ്രതീഷിനെ പ്രശംസിച്ച് സഹപ്രവർത്തകന്റെ എഫ്ബി കുറിപ്പ്

വർഗ്ഗീയ ശക്തികൾ തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ തന്റെ വീട് ആക്രമിച്ച് അച്ഛന്റെ വിരൽ വെട്ടിമാറ്റുകയും സഹോദരിയേയും സഹോദരനേയും വെട്ടി പരിക്കേൽപ്പിച്ച് വീട്ടുപകരണങ്ങൾ തകർത്ത് ബോംബെറിഞ്ഞപ്പോഴും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടാകേണ്ട ആർജവത്തോടെ താനും കുടുംബവും സിപിഐ(എം) പ്രവർത്തകരായി നിലകൊണ്ടു, ഇനിയും തുടരുകതന്നെ ചെയ്യും. മറ്റ് എല്ലാ കുപ്രചരണങ്ങളും വ്യാജവാർത്തകളും തള്ളികളയണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News