കരമന സ്വദേശിയുടെ മരണം; എയര്‍ ഇന്ത്യയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഭാര്യ

എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് കരമന സ്വദേശി നമ്പി രാജേഷ് മരിച്ച സംഭവത്തില്‍ ഭാര്യ അമൃത ഇന്ന് വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കും. വിമാനം റദ്ദ് ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി അമൃതയ്ക്ക് മസ്‌കറ്റില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല.

ALSO READ:   എഎപി എംപി സ്വാതി മലിവാളിന്റെ പരാതി; കെജ്‌രിവാളിന്റെ പി എ ബൈഭവ് കുമാറിനെതിരെ കേസെടുത്ത് ദില്ലി പൊലീസ്

ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലായിരുന്നു അമൃതയുടെ ഭര്‍ത്താവ്. മസ്്കറ്റിലേക്ക് പോകാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ആയിരുന്നു അമൃത ടിക്കറ്റ് എടുത്തത്. വിമാനം റദ്ദാക്കിയതോടെയാണ് അമൃതയുടെ യാത്ര മുടങ്ങിയത്.

കരമന നെടുങ്കാട് സ്വദേശിയായ രാജേഷ് മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഐടി മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു . ഇതിനിടയാണ് രാജേഷിന് ഹൃദയാഘാതമുണ്ടായത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് വീട്ടുകാരെ വിവരം അറിയിച്ചു. ഉടന്‍ ഭര്‍ത്താവിനടുത്തെത്താനാണ് ഭാര്യ അമൃതയും അമ്മയും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ എട്ടാം തീയതി ടിക്കറ്റ് എടുത്തത്. എന്നാല്‍ മിന്നല്‍ പണിമുടക്ക് കാരണം യാത്ര മുടങ്ങി.

ALSO READ:  ബിജെപി 300 സീറ്റുപോലും നേടില്ല, ഉത്തരേന്ത്യയില്‍ തകര്‍ന്നടിയും: പ്രവചനം വൈറലാകുന്നു

ഏഴുദിവസം കഴിഞ്ഞുള്ള ടിക്കറ്റ് നല്‍കാമെന്നായിരുന്നു എയര്‍ ഇന്ത്യ ജീവനക്കാര്‍ അമൃതയെ അറിയിച്ചത്. ആവശ്യം അറിയിക്കുകയും അമൃത ബഹളം വയ്ക്കുകയും ചെയ്തതോടെ തൊട്ടടുത്ത ദിവസത്തെ ടിക്കറ്റ് നല്‍കി. എന്നാല്‍ ആ ദിവസത്തെയും വിമാനവും റദ്ദാക്കി. ഇതോടെയാണ് അമൃതയ്ക്ക് ഭര്‍ത്താവിനെ അവസാനമായി കാണാന്‍ കഴിയാതെയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration