ഇതെന്താ മുടി പിന്നിയിട്ട പോലുള്ള ടൈയോ? വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും, സ്‌റ്റൈലിഷ് ലുക്കില്‍ കരണ്‍ ജോഹര്‍

മുടി പിന്നിയിട്ട പോലുള്ള ടൈ ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ കരണ്‍ ജോഹര്‍. കരണിന്റെ ചിത്രങ്ങള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ആഡംബര സ്‌കിന്‍ കെയര്‍ ഹെയര്‍ കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാദറിന്റെ പരിപാടിയിലെ അതിഥികളിലൊരാളായാണ് വെറൈറ്റി ലുക്കില്‍ കരണ്‍ ജോഹര്‍ എത്തിയത്.

ALSO READ:ഈ 5 ഫലവർഗങ്ങൾ നിങ്ങളുടെ ദന്താരോഗ്യം മെച്ചപ്പെടുത്തും

അഗസ്റ്റിനസ് ബാദറിന്റെ പരിപാടിക്ക് ഒരു ബീജ് സ്യൂട്ട് ധരിച്ചാണ് കരണ്‍ എത്തിയത്. സ്യൂട്ടിനൊപ്പം സെലക്ട് ചെയ്ത ആക്സസറികളാണ് ഇത്തവണ ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. പെണ്‍കുട്ടികളുടെ മുടി പിന്നിയിട്ട രീതിയിലുള്ള ടൈ ആണ് ഇത്തവണ വെറൈറ്റിയായി കരണ്‍ പരീക്ഷിച്ചത്.

ALSO READ:സ്വന്തം സഹോദരിയുടെ നവജാത ശിശുവിനെ റോഡില്‍ ഉപേക്ഷിച്ച് 24കാരി; ഒടുവില്‍ സംഭവിച്ചത്

ലേബല്‍ ക്രെസ്റ്റെല്ലിയുടെ ബീജ് സ്യൂട്ടാണ് കരണ്‍ ധരിച്ചിരിക്കുന്നത്. പാരിസ് റെഡി റ്റു വെയര്‍ ഫാഷന്‍ വീക്കില്‍ ലേബല്‍ ക്രെസ്റ്റെല്ലി അവതരിപ്പിച്ച ഓട്ടം-വിന്റര്‍ 2024 കളക്ഷനില്‍ നിന്നുള്ളതാണ് മുടി പിന്നിയിട്ടതു പോലുള്ള ‘ഷ്യാപാരെല്ലി ബ്രെയ്ഡഡ് ഹെയര്‍ ടൈ’. യഥാര്‍ത്ഥ മുടി ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ വില കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. 1,93,685 രൂപയാണ് ഇതിന് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News