എൻ്റെ സിനിമയെ പുകഴ്ത്തിപ്പറയാൻ ഞാൻ തന്നെ ആളുകളെ അയച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി പ്രമുഖ സംവിധായകൻ

തൻ്റെ സിനിമകൾ വിജയിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ തന്റെ ഭാഗത്തു നിന്ന് തന്നെ ഉണ്ടായിട്ടുണ്ടെന്ന് സംവിധായകൻ കരൺ ജോഹർ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് കരൺ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സിനിമ റിലീസ് ചെയ്ത് ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വലിയ ശ്രദ്ധ നേടാറുണ്ടെന്നും, ഇതുകൊണ്ട് തന്നെ തന്റെ സിനിമയെ പുകഴ്ത്തി പറയാന്‍ തിയേറ്ററുകളിലേക്ക് ആളുകളെ അയക്കാറുണ്ടെന്നും കരണ്‍ ജോഹര്‍ പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

കരൺ ജോഹർ പറഞ്ഞത്

ALSO READ: പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ് ഭാവന, ഒറ്റ വാക്കിൽ അവളെ ഒതുക്കാനാവില്ല; സംയുക്ത വര്‍മ

ഒരു ശരാശരി സിനിമയെ ഹിറ്റായി ചിത്രീകരിക്കാന്‍ നിര്‍മാതാക്കള്‍ ചെയ്യുന്ന കാര്യമാണിത്. ശ്രദ്ധിച്ചാല്‍ മനസ്സിലാകും, സിനിമ തിയേറ്റിന് പുറത്ത് പ്രതികരണങ്ങള്‍ നടത്തുന്നവരില്‍ ചിലര്‍ വൈറലാകാന്‍ വേണ്ടി സംസാരിക്കുന്നു. അതിനിടെ യഥാര്‍ത്ഥ പ്രേക്ഷകര്‍ വഴുതി പോകുന്നു.

ALSO READ: ‘ഹന്ന മോൾ അത് സാധിച്ചെടുത്തു’, സന്തോഷവാർത്ത പങ്കിട്ട് സലീം, ഈ പ്രായത്തിൽ ആർക്കും സാധികാത്ത നേട്ടങ്ങൾ, അഭിനന്ദിച്ച് ആരാധകർ

പലപ്പോഴും പി.ആര്‍ എന്ന നിലയില്‍ ഞങ്ങളും സിനിമയെ പുകഴ്ത്താന്‍ ആളുകളെ നിയോഗിക്കാറുണ്ട്. ഒരു നിര്‍മാതാവെന്ന നിലയില്‍ സിനിമ കൂടുതല്‍ ആളുകളിലേക്കെത്തിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. സിനിമയെ വിമര്‍ശിക്കുന്നവരെ ഞാനും വിമര്‍ശിച്ചേക്കാം. എന്നാല്‍ അവര്‍ ഒരു സിനിമയെ പുകഴ്ത്തുകയാണെങ്കില്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. സിനിമ നല്ലതാണെങ്കില്‍ അതിന്റെ ആവശ്യം ഇല്ല. ബോക്‌സ് ഓഫീസില്‍ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നുവെങ്കില്‍ കൂടുതല്‍ പബ്ലിസിറ്റി നല്‍കാതെ എനിക്ക് സമാധാനമായി വീട്ടില്‍ ഇരിക്കാം. ശരാശരി സിനിമകളെ മികച്ചതായി ചിത്രീകരിക്കേണ്ട ആവശ്യം വരാറുണ്ട്. അതിന് വേണ്ടി ഒരുപാട് ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News