മോഹന്‍ലാല്‍ സാറില്‍ നിന്ന് ഒരുപാട് പഠിക്കാനുള്ള അവസരമാണിത് ; ഷനായ കപൂറിന് ആശംസകളുമായി കരൺ ജോഹർ

മോഹൻലാൽ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ‘വൃഷഭ’ . ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് കപൂറിന്റെ മകളായ ഷനായ കപൂർ ആണ്.ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് സംവിധായകൻ കരൺ ജോഹർ.ഷനായ കപൂറിനു ആശംസകൾ നേർന്ന് എഴുതിയ കുറിപ്പിലാണ് കരണിന്റെ പ്രതികരണം . സിനിമാ ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രോജക്ട് ആകും ‘വൃഷഭ’ എന്നാണ് താരം പറയുന്നത് .

‘‘ചില യാത്രകള്‍ ആനുകൂല്യങ്ങള്‍ കൊണ്ടോ പാരമ്പര്യത്താലോ സംഭവിക്കുന്നതാണെന്ന് വിലയിരുത്തപ്പെടും. അത് ശരിയുമാണ്. പക്ഷേ നിന്നില്‍ ഞാന്‍ കണ്ടത് ഒരു യഥാര്‍ഥ കലാകാരിയെയാണ്. അത്രത്തോളം പ്രയത്നിച്ചതിനു ശേഷം മാത്രമാണ് നീ ക്യാമറയ്ക്കു മുന്നിലേക്ക് വരുന്നത്. ഇത് നിനക്കു ലഭിക്കുന്ന ഒരു ഗംഭീര അവസരമാണ്. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ഇതിഹാസമായ മോഹന്‍ലാല്‍ സാറില്‍ നിന്ന് ഒരുപാട് പഠിക്കാനുള്ള അവസരം കൂടിയാണ് എന്നാണ് കരൺ ജോഹർ പറഞ്ഞത്.

ALSO READ: ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിനായി പട്ടാളപ്പുഴുക്കൾ; പ്ലാന്റുകൾ ഈ വർഷാവസാനത്തോടെ

കഥപറച്ചില്‍ കൊണ്ടും വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊണ്ടും ലോകത്തെത്തന്നെ അദ്ഭുതപ്പെടുത്താന്‍ ശേഷിയുള്ള ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയാവും വൃഷഭ എന്നും താരം കുറിച്ചു . നിനക്ക് ഈ അവസരം നല്‍കിയതില്‍ ഒരു കുടുംബാംഗം എന്ന നിലയില്‍ മുഴുവന്‍ അണിയറക്കാരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. റോഷന്‍ മെക, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോസ്, പ്രിയപ്പെട്ട ഏക്ത കപൂര്‍, നിങ്ങള്‍ എല്ലാവരോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു. നീ അവസാന ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിക്കൂ. ഈ യാത്രയില്‍ മറ്റു തടസ്സങ്ങളില്‍ ശ്രദ്ധ മാറാതിരിക്കട്ടെ. നിന്‍റെ ഉത്സാഹം നിന്നെ നയിക്കും. ഇനിയും വരാനിരിക്കുന്ന ആവേശകരമായ വാർത്തകൾ എന്താണെന്ന് നിനക്കും എനിക്കും അറിയാം.’’എന്നും കരൺ ജോഹർ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News