15-കാരിയെ പീഡിപ്പിച്ചെന്ന് പരാതി; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട് പേരാമ്പ്രയിൽ 15 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കരാട്ടെ പരിശീലകനായ 25-കാരൻ അറസ്റ്റിൽ. ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് പേരാമ്പ്ര പോലീസ് അറസ്റ്റുചെയ്തത്. പേരാമ്പ്ര കോടതി പ്രതിയെ റിമാൻഡ് ചെയ്തു. സ്കൂൾ പരിസരത്തുനിന്നും വിദ്യാർത്ഥിനിയെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയ പ്രതി പുറമേരിയിലെ കരാട്ടെ പരിശീലന കേന്ദ്രത്തിലെത്തി പീഡിപ്പിച്ചുവെന്നാണ്‌ കേസ്. ഒക്‌ടോബർ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Also Read; പിടിച്ച് വലിച്ചത് കാട്ടാനയുടെ വാലിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News