ഊണിനൊപ്പം കൊങ്കിണി സ്റ്റൈല്‍ പാവയ്ക്ക അച്ചാര്‍ തയ്യാറാക്കിയാലോ ?

ഊണിനൊപ്പം കൊങ്കിണി സ്റ്റൈല്‍ പാവയ്ക്ക അച്ചാര്‍ തയ്യാറാക്കിയാലോ ? കയ്പ് അധികം അറിയാത്ത രീതിയില്‍ വളരെ രുചികരമായി കൊങ്കിണി സ്‌റ്റൈല്‍ പാവയ്ക്ക അച്ചാര്‍ ( പാവയ്ക്ക നൊണ്‍ചെ ) തയ്യാറാക്കിയാലോ ?

ചേരുവകള്‍

പാവയ്ക്ക – 1 കപ്പ്

വാളന്‍ പുളി – 1 ചെറു നാരങ്ങാ വലുപ്പത്തില്‍

ചുവന്ന മുളക് – 5 എണ്ണം

കാശ്മീരി മുളക് – 5 എണ്ണം

കായപ്പൊടി – 1/2 ടീസ്പൂണ്‍

കടുക് – 1 ടീസ്പൂണ്‍

കറിവേപ്പില

ഉപ്പ് – ആവശ്യത്തിന്

എണ്ണ – വറക്കുവാന്‍ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

ആവശ്യത്തിന് ഉപ്പ് ചേര്‍ത്തു നന്നായി ഇളക്കി അര മണിക്കൂര്‍ വയ്ക്കുക.

അരമണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ വറത്തു കോരുക.

ഫ്രൈയിങ് പാനില്‍ കുറച്ച് എണ്ണ ഒഴിച്ച് മുളകു വറുത്ത് എടുക്കുക.

മുളക് മാറ്റിയ ശേഷം ആ പാനില്‍ അര ടീസ്പൂണ്‍ കടുക് പൊട്ടിക്കുക.

കടുക് പൊട്ടി കഴിയുമ്പോള്‍ അര ടീസ്പൂണ്‍ കായപ്പൊടി കൂടി ചൂടാക്കി എടുക്കുക.

പുളി, വെള്ളത്തിലിട്ടു കുതിര്‍ത്തെടുക്കുക.

വറുത്ത മുളകും പുളി വെള്ളവും ചേര്‍ത്തു നന്നായി അരച്ചെടുക്കുക.

വറുത്തു വച്ച കടുകും കായപ്പൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് അരയ്ക്കുക.

ഈ കൂട്ട് ഒരു പാനിലേക്കു മാറ്റിയശേഷം മുക്കാല്‍ കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്തു ചെറു തീയില്‍ 10 മിനിറ്റോളം തിളപ്പിക്കുക.

കുറുകി വരുമ്പോള്‍ തീ കെടുത്തുക.

കടുകും കറിവേപ്പിലയും ചേര്‍ത്തു വറത്തിടുക.

ചൂടാറിയ ശേഷം വറത്തുവച്ച പാവയ്ക്ക ചേര്‍ത്തു കൊടുക്കുക.

പാവയ്ക്ക നൊണ്‍ചെ റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News