സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണത്തെ തുടർന്ന് വ്യക്തിപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും മാധ്യമങ്ങൾ സ്വകാര്യത മാനിക്കണമെന്നും നടിയും പങ്കാളിയുമായ കരീന കപൂർ ഖാൻ അഭ്യർത്ഥിച്ചു. തന്‍റെ ആദ്യ വീടായ ഫോർച്യൂൺ ഹൈറ്റ്‌സിനുള്ളിൽ രണ്ട് കളിപ്പാട്ടങ്ങൾ കൊണ്ടുപോകുന്നതായി കാണിച്ച് ഒരു മീഡിയ പോർട്ടൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് കരീനയെ ചൊടിപ്പിച്ചത്. തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി രോഷം പങ്കിട്ടത്.
“ഇതിപ്പോൾ നിർത്തുക; അൽപ്പം ദയ കാണിക്കൂ, ദൈവത്തെയോർത്ത് ഞങ്ങളെ വെറുതെ വിടുക” കരീന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പിന്നീട് നടി പോസ്റ്റ് ഇൻസ്റ്റാഗ്രാമിൽ നിന്നും എടുത്തു കളഞ്ഞു.
ALSO READ; പുതിയ അധ്യായത്തിന് തുടക്കം കുറിച്ച് നീരജ് ചോപ്ര; ടെന്നീസ് താരം ഹിമാനിയെ മിന്നുകെട്ടി
സെയ്ഫ് ഇപ്പോൾ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റി. കരീന, സാറ, ഇബ്രാഹിം, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരെല്ലാം താരത്തെ പതിവായി സന്ദർശിച്ചിരുന്നു. മിക്കവാറും ഉടനെ തന്നെ നടന് വീട്ടിലേക്ക് മടങ്ങാനാകും.
സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം പ്രതിയായ മുഹമ്മദ് ഷെരീഫുൾ ഇസ്‌ലാം ഷെഹ്‌സാദിനെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ ഞായറാഴ്ച പുലർച്ചെയാണ് താനെയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 16 പുലർച്ചെ ബാന്ദ്രയിലെ വസതിയിലാണ് സെയ്ഫ് അലി ഖാൻ ആക്രമണത്തിന് ഇരയായത്. ഖാൻ്റെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയും പ്രതിരോധത്തിനിടെ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയും ചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here