അതീവദുഷ്‌കരം; കാര്‍ഗില്‍ എയര്‍സ്ട്രിപ്പില്‍ പറന്നിറങ്ങി; വീഡിയോ കാണാം ഇന്ത്യന്‍ വ്യോമസേന

ആദ്യമായി, ചരിത്രത്തില്‍ തന്നെ ആദ്യമായി ഇന്ത്യന്‍ വ്യോമസേന അതീവദുഷ്‌കരമായ ലാന്റിംഗ് വിജയകരമാക്കി, കാര്‍ഗില്‍ എയര്‍ സ്ട്രിപ്പില്‍ പറന്നിറങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യോമസേന തന്നെ എക്‌സിലൂടെ പങ്കുവച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 2675 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ദുഷ്‌കരമായ കാലവസ്ഥയില്‍ പൈലറ്റുമാര്‍ക്ക് ലാന്‍ഡിംഗ് കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

ALSO READ:  അപ്പീലുമായി വന്ന് അഭിമാന നേട്ടം; ‘പട്ടുറുമാൽ’ താരത്തിന് കലോത്സവത്തിൽ മിന്നും വിജയം

പൈലറ്റുമാര്‍ക്ക് കനത്ത ആശങ്കയും വെല്ലുവിളിയും സൃഷ്ടിക്കുന്ന സ്ട്രിപ്പിലാണ് നമ്മുടെ വ്യോമസേന കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ വിമാനം കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രി ലാന്‍ഡിങ് നടത്തിയിരിക്കുന്നു.’ -വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമസേന എക്സില്‍ കുറിച്ചു. എന്നാല്‍ ഈ ചരിത്ര സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍ വ്യോമസേനയുടെ സി-130 ജെ-30 സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഉത്തരാഖണ്ഡിലെ അതീവ ദുര്‍ഘടമായ എയര്‍സ്ട്രിപ്പില്‍ വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് വ്യോമസേനയുടെ ഈ നീക്കം.

ALSO READ:  കേരളത്തില്‍ നിന്ന് ആപ്പിള്‍ എയര്‍പോഡ് കാണാതായി; അന്വേഷണം എക്‌സ് ഏറ്റെടുത്തു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ഉത്തരാഖണ്ഡില്‍ സൈനികാവശ്യത്തിനുള്ള സാമഗ്രികള്‍ കൊണ്ടുപോകാനുള്ള വിമാനമാണ് ഇറങ്ങിയത്. സില്‍ക്യാരയില്‍ നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായാണ് ഈ വിമാനം അന്ന് പറന്നിറങ്ങിയത്. കലാപം നടക്കുകയായിരുന്ന സുഡാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 121 പേരെ ഇന്ത്യയിലെത്തിക്കാനുള്ള ദൗത്യത്തിലും ഭാഗമായത് ഈ വിമാനമാണ്.

ALSO READ:  എം വിജിൻ എംഎൽഎക്ക് എതിരായ പൊലീസ് നടപടി; എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്ന് എസ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News