ആട്ടിടയന്‍ കണ്ട നുഴഞ്ഞുകയറ്റം, കാര്‍ഗിലില്‍ സൈനികര്‍ക്ക് നിര്‍ണായകമായത് ടാഷി നംഗ്യല്‍ നല്‍കിയ വിവരങ്ങള്‍

കാര്‍ഗില്‍ മലനിരകളില്‍ ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടിയ യുദ്ധം തുടങ്ങിയത് നാഷണല്‍ ഏജന്‍സികള്‍ നല്‍കിയ രഹസ്യവിവരമോ മറ്റോ വെച്ച് ആയിരുന്നില്ല. അത് ഒരു അട്ടിടയന്‍ നല്‍കിയ വിവരങ്ങള്‍ മൂലമായിരുന്നു.

ടാഷി നാംഗ്യല്‍ എന്ന അട്ടിടയനാണ് സൈന്യത്തെയും രാജ്യത്തെയും ഞെട്ടിച്ച ആ കാഴ്ച കണ്ടത്. തന്റെ ആട്ടിന്‍പറ്റത്തില്‍ നിന്ന് കാണാതെ പോയ ആടിനെ തേടിപ്പോയ ടാഷി കണ്ടത് യഥാര്‍ത്ഥ നിയന്ത്രണ രേഖ മുറിച്ചുകടന്ന് യുദ്ധത്തിന് തയ്യാറെടുക്കുന്ന പാകിസ്താന്‍ പട്ടാളക്കാരെയാണ്.

Also Read: പാരീസ് ഒളിംപ്ക്സിന് ഇനി 365 ദിവസങ്ങളുടെ കാത്തിരിപ്പ്

മെയ് 3നാണ് ടാഷി ആ കാഴ്ച കണ്ടത്. തന്റെ കാണാതെപോയ ആടിനെത്തേടി ജുബ്ബര്‍ ലുംഗ്പ അരുവിയുടെ ഭാഗത്തേക്ക് പോയതായിരുന്നു ടാഷി നംഗ്യല്‍. ബൈനോക്കുലര്‍ ഉപയോഗിച്ചുകൊണ്ട് ആടിനെ തിരയുന്നതിനിടെ ടാഷി പാക്ക് ബങ്കറുകളും ആയുധധാരികളായ പാകിസ്താന്‍ പട്ടാളക്കാരെയും കാണുകയായിരുന്നു.

Also Read: കാര്‍ഗില്‍ യുദ്ധവിജയത്തിന് ഇന്ന് 24 വയസ്

യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്നാണ് പാക്ക് പട്ടാളം ഉള്ളതെന്ന് മനസ്സിലാക്കിയ ടാഷി, ഉടന്‍തന്നെ ഈ വിവരം അടുത്തുള്ള ഇന്ത്യന്‍ ആര്‍മി ചെക്ക്‌പോസ്റ്റില്‍ അറിയിച്ചു. വിവരം അറിഞ്ഞയുടനെ സൈന്യം ജാഗരൂകരാകുകയും ആര്‍മി തലവന്മാരെ വിവരം അറിയിക്കുകയും ചെയ്തു. പിന്നീട് നടന്നത് രാജ്യം കണ്ട എക്കാലത്തെയും ധീരപോരാട്ടങ്ങളില്‍ ഒന്നായിരുന്നു.

നിരവധി പാക്ക് സൈനികരും തീവ്രവാദികളും അന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിരുന്നു. തന്ത്രപ്രധാനമായ കാര്‍ഗില്‍ മലനിരകള്‍ പിടിച്ചെടുക്കുന്നത് വഴി കശ്മീരില്‍ ആധിപത്യം ഉറപ്പിക്കാനായിരുന്നു പാക്ക് പദ്ധതി. എന്നാല്‍ ഇന്ത്യന്‍ സൈന്യം കൈക്കൊണ്ട ഓപ്പറേഷന്‍ വിജയ് പാക്ക് പട്ടാളത്തെ കാര്‍ഗിലില്‍ നിന്ന് തുരത്തി. 72 ദിവസം നീണ്ട ആക്രമണത്തില്‍ ഇന്ത്യക്ക് 527 സൈനികരെയാണ് നഷ്ടമായത്. മലയാളിയായ ക്യാപ്റ്റന്‍ വിക്രം, ക്യാപ്റ്റന്‍ അജിത് കാലിയ, ലീഡര്‍ അഹൂജ തുടങ്ങിയവര്‍ക്ക് കാര്‍ഗില്‍ യുദ്ധത്തില്‍ മാതൃരാജ്യത്തിനായി വീരമൃത്യു വരിക്കേണ്ടിവന്നു. കര, നാവിക, വ്യോമ സേനകള്‍ ഒരുമിച്ച് അണിനിരന്ന യുദ്ധത്തിനൊടുവില്‍ ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയാണ് ഇന്ത്യ വിജയിച്ചതായി അറിയിച്ചത്. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയും ചെയ്തു. 24 വര്‍ഷങ്ങള്‍ക്കിപ്പുറം വീര സൈനികരുടെ ഓര്‍മ പുതുക്കുകയാണ് രാജ്യം ഈ ദിവസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News