‘കാര്യവട്ടത്തെ കെഎസ്‌യുവിന്റെ കള്ളങ്ങൾ പൊളിഞ്ഞു’; ഹോസ്റ്റലിൽ ഇടിമുറിയില്ല, സാൻജോസിന് മർദനമേറ്റിട്ടില്ല; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

കാര്യവട്ടം ക്യാമ്പസിലെ കെഎസ്‌യുവിന്റെ കള്ളങ്ങൾ പൊളിച്ചുകൊണ്ട് ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു നേതാവ് സാൻജോസിന് മർദനമേറ്റിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹോസ്റ്റൽ മുറിയിലേക്ക് സാം ജോസിനെ ആരും കൊണ്ടുപോയിട്ടില്ലെന്നും, ഹോസ്റ്റലിൽ ഇടിമുറിയില്ലെന്നും
ഇടിമുറി എന്ന് പറഞ്ഞ 121 നമ്പർ റൂം ക്യാമ്പസിലെ റിസർച്ച് സ്കോളറുടേതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ: ‘ഇത് അവരുടെ കാലമല്ലേ, കൂടോത്രക്കാരുടെ’, പരിഹസിച്ച് മന്ത്രി സജി ചെറിയാൻ; ശാസ്ത്രത്തെ ഉൾക്കൊള്ളണം, അതിൽ അധിഷ്ഠിതമാണ് വിദ്യാഭ്യാസമെന്നും മന്ത്രി

ഇടിമുറി എന്ന് പറഞ്ഞ റൂമിൽ താമസിക്കുന്നയാൾ സംസ്ഥാനത്തിന് പുറത്തയതിനാൽ സംഘർഷം നടന്ന ദിവസം റൂം തുറന്നിട്ടില്ലെന്നും, റൂമിന്റെ താക്കോൽ വിദ്യാർത്ഥിയുടെ കയ്യിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. കെഎസ്‌യു നേതാവ് സാൻജോസിനെ ആരും വലിച്ചിഴച്ചു കൊണ്ടുപോയിട്ടില്ലെന്നും ഇടിമുറി സാങ്കൽപ്പികമായി മെനഞ്ഞെടുത്തതാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ALSO READ: കെഎസ്ഇബി ഓഫീസിൽ അതിക്രമിച്ചു കയറി ജീവനക്കാരെ മർദിക്കുകയും ഓഫീസ് തകർക്കുകയും ചെയ്‌ത വ്യക്തികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു

സംഘർഷത്തിന് കാരണം സാൻജോസ് പുറത്തുനിന്നുള്ള ആളുമായി ക്യാമ്പസിൽ എത്തിയതാണെന്നാണ് ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നത്. ഇത് ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകരെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചുവെന്നും, സംഘർഷത്തിൽ ഇരുവിഭാഗങ്ങൾക്കും പരിക്കേറ്റതാണെന്നും ആഭ്യന്തര അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അന്വേഷണ റിപ്പോർട്ട് രജിസ്ട്രാർ വി സിക്ക് കൈമാറിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News