കരിക്കിൽ വീണ്ടും കല്യാണമേളം; കിരൺ വിവാഹിതനായി

കരിക്ക് വെബ്സീരീസുകളിലൂടെ ശ്രദ്ധേയനായ പ്രേക്ഷകരുടെ പ്രിയതാരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വിധു. ഞായറാഴ്ച കണ്ണൂരിൽ വെച്ചായിരുന്നു വിവാഹം. വിവാഹ വാർത്ത പങ്കുവെച്ചത് കരിക്ക് താരങ്ങൾ തന്നെയാണ്.

ALSO READ: ‘ആ പ്രിൻസിപ്പലിനെ ഇങ്ങ് വിളിച്ചേ’; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

വിവാഹത്തിന് മുഴുവൻ കരിക്ക് ടീമും എത്തിയിരുന്നു. അനു കെ അനിയൻ, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുക്കാനെത്തി. വരനും വധുവിനും ആശംസകൾ അറിയിച്ചു കൊണ്ട് കരിക്ക് താരങ്ങൾ തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചത്. നവദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

ALSO READ: മോഹൻലാലിനൊപ്പം പുതിയ ചിത്രവുമായി ട്രെൻഡ്സെറ്റർ സംവിധായകൻ

കരിക്ക് ടീമിനെ ശ്രദ്ധേയമാക്കിയ തേരാ പാരയിലൂടെയാണ് തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ മലയാളികൾക്കിടയിൽ സുപരിചിതനാകുന്നത്. അവസാനം പുറത്തിറങ്ങിയ കരിക്കിന്റെ ‘മോക്ക,’ ‘ജബ്‌ല’ തുടങ്ങിയ സീരീസുകളിലും കിരൺ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ബജ്ലയിലെ കിരണിന്‍റെ കഥാപാത്രം ജെറിന്‍ വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News