നാല് കുട്ടികളുടെ വിയോഗത്തിന് പിന്നാലെ കരിമ്പ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇന്ന് വീണ്ടും തുറക്കും. 9 മണിക്ക് അനുശോചനയോഗം ചേരും. തുടര്‍ന്ന് ക്ലാസുകള്‍ ആരംഭിക്കും. ക്രിസ്തുമസ് പരീക്ഷകള്‍ യഥാക്രമം നടക്കും. കൂടാതെ ആവശ്യമായ കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗ് നല്‍കാനും തീരുമാനമുണ്ട്.
അതേസമയം കരിമ്പയില്‍ നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ വിവിധ വകുപ്പുകളുടെ അന്വേഷണറിപ്പോര്‍ട്ട് ഇന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. തുടര്‍ന്ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. 2 മാസത്തിനിടെ 6 പേര് മരിച്ച കല്ലടിക്കോട് അയ്യപ്പന്‍കാവ്, മുണ്ടുര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിളാണ് പരിശോധനകള്‍ പൂര്‍ത്തീകരിച്ചത്.
Also Read : നഷ്ടമായത് സംസ്കാര – ഭാഷാതിർത്തികൾ ഭേദിച്ച് ലോക സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കിയ ഇതിഹാസത്തിനെ: മുഖ്യമന്ത്രി
സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായ പനയമ്പാടം സ്വദേശികള്‍ നിദ ഫാത്തിമ, റിദ ഫാത്തിമ, പി എ ഇര്‍ഫാന ഷറിന്‍, എ എസ് അയിഷ എന്നിവരാണ് മരിച്ചത്.
സ്‌കൂളിള്‍ നിന്ന് പരീക്ഷ കഴിഞ്ഞു അഞ്ചു പേരൊന്നിച്ച് മടങ്ങുമ്പോഴാണ് അപകടം. സഹപാഠി അജ്‌ന തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here