കരിമ്പില്‍ കൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

കാസര്‍ഗോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കരിമ്പില്‍ കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്വന്തക്കാരെ പാര്‍ടിയില്‍ തിരുകിക്കയറ്റാനുള്ള രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നീക്കത്തിനെതിരെ കെ പി സി സി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ ഡിസിസി ഓഫീസിലെത്തി പ്രതിഷേധിച്ച സംഭവത്തിലാണ് നടപടി.

കാസര്‍ഗോഡ് ഡിസിസി ഓഫീസിലെത്തി പ്രതിഷേധിക്കുകയും, മാധ്യമങ്ങള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതാക്കളെ അപമാനിച്ച് സംസാരിച്ചതിലും അന്വേഷണ വിധേയമായി കെ പി സി സി അംഗം കരിമ്പില്‍ കൃഷ്ണനെ സസ്‌പെന്റ് ചെയ്യുന്നതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്.

Also Read: ‘തന്നോട് വഴക്കിടാനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു’; ഗവർണർ

സെപ്തംബര്‍ 29 നാണ് കരിമ്പില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിലെത്തി പ്രതിഷേധിച്ചത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ പുനസംഘടനയില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ നടത്തുന്ന നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. രാജ് മോഹന്‍ കാണാനെത്തുന്ന പ്രവര്‍ത്തകരെ ചീത്ത വിളിച്ച് അപമാനിക്കുന്നുവെന്നും കരിമ്പില്‍ ആരോപിച്ചിരുന്നു. അന്ന് കരിമ്പിലുമായി ചര്‍ച്ച നടത്തിയ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ പരാതി പരിശോധിക്കുമെന്ന് കരിമ്പിലിനും ഒപ്പമുണ്ടായിരുന്ന നൂറോളം പേര്‍ക്കും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കാതെയാണ് ഇപ്പോള്‍ അച്ചടക്ക നടപടിയെടുത്തത്.

Also Read: കണ്ണൂര്‍ പേരാവൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

ജില്ലയിലെ മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവാണ് കരിമ്പില്‍ കൃഷ്ണന്‍. രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പ്രതിഷേധിക്കുന്ന പ്രാദേശിക നേതൃത്വങ്ങളെ അടിച്ചമര്‍ത്തുകയാണ് അച്ചടക്ക നടപടിക്ക് പിന്നിലെ ലക്ഷ്യം. കരിമ്പിലിനെതിരായ ഏകപക്ഷീയമായ അച്ചടക്ക നടപടി ചീമേനി, കരിന്തളം, ചെറുവത്തൂര്‍, നീലേശ്വരം ഭാഗങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധത്തിനിടയാക്കും. സമവായ കമ്മറ്റിയെ നോക്കു കുത്തിയാക്കി നടത്തുന്ന ഉണ്ണിത്താന്റെ ഇടപെടലിനെതിരെ കിനാനൂര്‍- കരിന്തളത്തും, കാസര്‍ഗോട്ടും പ്രതിഷേധമുയര്‍ന്നിരുന്നു. കാസര്‍േഗാട്ട് ഉണ്ണിത്താന്റെ ഇഷ്ടക്കാരനെ മണ്ഡലം പ്രസിഡന്റായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബ്ലോക്ക്- മണ്ഡലം – ബൂത്ത് ഭാരവാഹികളായ മുപ്പതിലധികം പേര്‍ കെ പി സി സിക്ക് രാജി കത്ത് നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News