ഫുൾടൈം സർവ്വീസുകൾ പുനരാരംഭിച്ച് കരിപ്പൂർ വിമാനത്താവളം

കരിപ്പൂർ വിമാനത്താവളത്തിൽ മുഴുവൻസമയ വിമാനസർവീസുകൾ പുനരാരംഭിച്ചു. റൺവേ റീ കാർപെറ്റിങ്ങിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് പകൽസമയ വിമാന സർവീസുകൾ തിരിച്ചെത്തിയത്. പത്തുമാസത്തെ ഇടവേളക്ക് ശേഷമാണ് സർവീസുകൾ പൂർണമായി പ്രവർത്തന സജ്ജമാകുന്നത്.

Also Read; ദളിത് വിദ്യാർഥിയുടെ മുടി മുറിച്ച് പ്രധാനാധ്യാപിക; സംഭവം കാസർകോട്

കഴിഞ്ഞ ജനുവരിയിലാണ് പകൽസമയ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്. ശൈത്യകാല ഷെഡ്യൂൾ വരുന്നതോടെ കൂടുതൽ വിമാനമെത്തുമെന്ന പ്രതീക്ഷയിലാണ്. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് റീ കാർപെറ്റിങ് നടത്തിയത്. ജൂണിൽ തന്നെ പൂർത്തിയാക്കുകയും ചെയ്തു. സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തി. സെൻട്രൽ ലൈൻ ലൈറ്റ്, ടച്ച് ഡൗൺ സോൺ ലൈറ്റ് എന്നിവ ഘടിപ്പിച്ചു. റൺവേയിലെ ടാറിങ്ങിന് സമാന്തരമായി വശങ്ങളിൽ മണ്ണിട്ട് നികത്തുന്ന ഗ്രേഡിങ് നീണ്ടതാണ് പ്രവർത്തികൾ വൈകിപ്പിച്ചത്.

Also Read; താമരശ്ശേരി ചുരത്തിൽ ഇനി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

മസ്കറ്റിലേക്കുള്ള ഒമാൻ എയർ ആഴ്ചയിൽ നടത്തുന്ന 14 സർവീസുകൾ പതിനേഴായി ഉയർത്തും. റിയാദിലേക്കുള്ള ഫ്ലൈ നാസ് സർവീസുകൾ നാലിൽ നിന്ന് ആറാകും. എയർ ഇന്ത്യ എക്സ്പ്രസ്സും കൂടുതൽ സർവീസുകൾ ആരംഭിക്കും. ഇൻഡിഗോ ഉൾപ്പെടെയുള്ള കമ്പനികൾ സർവീസുകൾ ആരംഭിക്കാനുള്ള നടപടികളിലേക്ക് കടന്നു. റൺവേ വികസനത്തിന് സ്ഥലം ഏറ്റെടുപ്പു കൂടി പൂർത്തിയായതോടെ കരിപ്പൂരിന് പുതുമുഖം കൈവരുമെന്ന പ്രതീക്ഷയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News