കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ അനധികൃതമായി സ്വര്‍ണം കൊണ്ടുവന്ന യുവതി പിടിയില്‍. വിപണിയില്‍ ഒരു കോടി 17 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വര്‍ണവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഷബ്‌ന (33)യാണ് പിടിയിലായത്.

ജിദ്ദയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് യുവതി എത്തിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ യുവതിയെ, പൊലിസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മിശ്രിത രൂപത്തില്‍ 1884 ഗ്രാം സ്വര്‍ണ്ണമാണ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കൊണ്ടുവന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News