വിപണിയിലേക്ക് കരിസ്മ എക്‌സ്എംആര്‍; ബ്രാന്‍ഡ് അംബാസിഡറായി ഹൃതിക് റോഷന്‍

ഓഗസ്റ്റ് 29 നു ഇന്ത്യന്‍ വിപണിയില്‍ എത്താനൊരുങ്ങുകയാണ് കരിസ്മ എക്‌സ്എംആര്‍. കരിസ്മയുടെ ബ്രാന്‍ഡ് അംബാസിഡറായി എത്തുന്നത് ബോളിവുഡ് താരം ഹൃതിക് റോഷനാണ്. വിപണിലെത്തുന്ന വാഹനത്തിന്റെ ടീസര്‍ ഇതിനോടകം ഹീറോ പുറത്തു വിട്ടിരുന്നു.ടീസറിൽ X രൂപത്തിലുള്ള എല്‍ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപിന്റെ രൂപമാണ് ഉള്ളത്.

also read: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥനെതിരെ കേസ്

ഹീറോ കരിസ്മ എക്സ്എംആറിന്റെ നേരത്തെ പുറത്തു വന്ന ടീസറില്‍ വാഹനത്തിന്റെ ഇന്ധന ടാങ്കിന്റെ രൂപവും പുറത്തു വിട്ടിരുന്നു.ഡി ആര്‍ എല്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് ലോ ബീമും ഹൈ ബീമും പ്രവര്‍ത്തിക്കുകയില്ല. കിടിലന്‍ പെര്‍ഫോമന്‍സിനൊപ്പം മികച്ച മൈലേജും നല്ല സ്റ്റൈലിലുമുള്ളതാണ് ബൈക്ക് എന്നാണ് പുതിയ ടീസറിൽ വ്യക്തമാക്കുന്നത്. മസ്‌കുലാര്‍ എന്നാല്‍ സ്പോര്‍ട്ടി സ്‌റ്റൈലിംഗിലാണ് മോട്ടോര്‍സൈക്കിള്‍ വരുന്നതെന്ന് ഈ വീഡിയോ തെളിയിക്കുന്നു. മോട്ടോര്‍സൈക്കിളില്‍ ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ ബാറുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.

also read: പുതുപ്പള്ളിയിലെ വികസനം ചര്‍ച്ച ചെയ്യാനുള്ള ക്ഷണം എല്‍ഡിഎഫിന്റെ ട്രാപ്പ്; രമേശ് ചെന്നിത്തല

17 ഇഞ്ച് അലോയ് വീലുകളും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും സ്പ്ലിറ്റ് സീറ്റുകളും ഡിജിറ്റല്‍ കണ്‍സോളും പുതിയ ബൈക്കിന് മോഡേണ്‍ ടച്ച് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News