ആലുവ മണപ്പുറത്ത് കർക്കിടക വാവ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു

കര്‍ക്കിടക വാവിനോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ചടങ്ങുകള്‍. മണപ്പുറം മുഴുവൻ ചെളി നിറഞ്ഞതിനാല്‍ ഇത്തവണ വാഹന പാർക്കിങ് സ്ഥലത്തായിരുന്നു ചടങ്ങുകള്‍. മണപ്പുറം ഭാഗത്തേക്കുള്ള സഞ്ചാരവും വിലക്കിയിരുന്നു.

Also Read; ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ 72 മണിക്കൂറിനകം സംസ്‌കരണം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗനിര്‍ദേശം

മഴ പെയ്താല്‍ പെരിയാറില്‍ ജലനിരപ്പ് ഇനിയും ഉയർന്നേക്കും. അതിനാല്‍ മണപ്പുറത്തെ ക്ഷേത്രത്തിലേക്കും പുഴയോരത്തേക്ക് പോകാനും അനുമതിയില്ല. പകരം ഭജന മഠത്തിനു സമീപമുള്ള മുകളിലെ ക്ഷേത്രത്തില്‍ ദർശനത്തിന് സൗകര്യമൊരുക്കിയട്ടുണ്ടെന്ന് വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർ ശ്രീലത പറഞ്ഞു. നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ടാണ് ഇക്കുറി വിശ്വാസികള്‍ ബലിതർപ്പണ ചടങ്ങിനെത്തിയത്. ബലിതര്‍പ്പണത്തിനായി എത്തുന്നവരുടെ സുരക്ഷയ്ക്കായി വലിയ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

Also Read; “അർജുന്റെ രക്ഷാദൗത്യം നിലച്ചു, ഉത്തര കന്നഡ കളക്ടർ ഫോൺ വിളിച്ചിട്ടെടുക്കുന്നില്ല”: സഹോദരീ ഭർത്താവ് ജിതിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News