കർക്കിടക വാവുബലി ഇന്ന്; ക്ഷേത്രങ്ങളിൽ വൻ തിരക്ക്

ഇന്ന് കർക്കിടക വാവുബലി. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്.

ALSO READ: കാര്‍ലോസ് അല്‍കരാസ് വിംബിള്‍ഡന്‍ ചാംപ്യന്‍

ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലിതര്‍പ്പണച്ചടങ്ങുകള്‍ തുടങ്ങി. 80 ബലിത്തറകളാണ് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിരിക്കുന്നത്. മണപ്പുറം മഹാദേവ ക്ഷേത്രത്തില്‍ കര്‍മ്മങ്ങള്‍ക്ക്, മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരിയാണ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നത്. മണപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള കൗണ്ടറുകളും വഴിപാട്, പ്രസാദ കൗണ്ടറുകളും തുറന്നിട്ടുണ്ട്. സുരക്ഷക്കായി പൊലീസ്, അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ബലിതര്‍പ്പണച്ചടങ്ങിന്‍റെ ഭാഗമായി ആലുവയില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: നിലവിളക്ക് ഹിന്ദുവിന്റേതാണ് എന്നത് മണ്ടൻ ധാരണ,വെളിച്ചം വേണ്ട എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല; കെബി ഗണേഷ്‌കുമാർ

തിരുന്നാവായ നാവാമുകുന്ദക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ഇരുപത്തിയയ്യരിത്തോളം പേരാണ് ബലി കർമങ്ങൾക്കായി തിരുന്നാവായയിലെത്തുക. വിപുലമായ സൗകര്യങ്ങൾ ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ത്രിമൂർത്തികൾ സംഗമിയ്ക്കുന്ന സ്ഥലം എന്നതാണ് തിരുന്നാവായയിൽ ബലിതർപ്പണ ചടങ്ങുകൾക്ക് പ്രാധാന്യം കൂടാനുള്ള പ്രധാന കാരണം. 11 കാർമികളാണ് ബലി കർമങ്ങൾക്ക് നേതൃത്വം നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News