വാവ് ബലിതർപ്പണം ചെയ്ത് പതിനായിരങ്ങൾ

പിതൃ പരമ്പരയുടെ മോക്ഷ പ്രാപ്തിക്കായി കൽപ്പാത്തിയിൽ ബലി തർപ്പണം ചെയ്ത് ആയിരങ്ങൾ. രാവിലെ മൂന്നു മുതൽ തുടങ്ങിയ ബലി തർപ്പണ ചടങ്ങുകൾ 11 മണിയോടുകൂടിയാണ് സമാപിച്ചത്. കൽപ്പാത്തിയുടെ മൂന്നു സ്ഥാനങ്ങളിലായി 6000 ത്തോളം ആളുകൾ ബലിതർപ്പണം ചെയ്തു മടങ്ങി.

നാലോളം കാർമികർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. അതോടൊപ്പം തന്നെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിരുന്നു. കഴിഞ്ഞവർഷത്തേതിൽ നിന്നും ഇത്തവണ വലിയതോതിൽ തിരക്ക് വർധിച്ചുവെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. പുഴയിൽ നീരൊഴുക്ക് ഉള്ളതിനാൽ പുഴയുടെ മധ്യഭാഗത്ത് ഇറങ്ങുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. കൃത്യമായ ബാരിക്കേടുകൾ കെട്ടി അതിനുള്ളിലാണ് ബലിതർപ്പണ ചടങ്ങുകൾ നടത്തിയത്.

also read; കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് കലക്ടർ മാമൻ; തൃശ്ശൂരിലേക്ക് സ്ഥലം മാറ്റമായെങ്കിലും കൃഷ്ണതേജ വാക്ക് മറന്നില്ല

50 ഓളം പോലീസ് ഉദ്യോഗസ്ഥരെയും ഇരുപതോളം അഗ്നിശമനസേനാംഗങ്ങളെയും നിയോഗിച്ചിരുന്നു. പതിനായിരങ്ങളാണ് തിങ്കളാഴ്ച ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തിയത്. ആലുവ മണപ്പുറം, ചേലാമറ്റം ക്ഷേത്രം, തിരുവനന്തപുരം തിരുവല്ലം, വര്‍ക്കല പാപനാശം,തിരുനാവായ, തിരുനെല്ലി അടക്കം വിവിധയിടങ്ങളില്‍ ബലിതര്‍പ്പണത്തിന് നിരവധിപ്പേരാണ് എത്തിയത്. കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവിടങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്.

also read; വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News