‘കാൾ മാർക്‌സും ഗാന്ധിയുമാണ് നൂറ്റാണ്ടുകളുടെ മികച്ച മാധ്യമപ്രവർത്തകർ’: ശശി കുമാർ

കാൾ മാർക്‌സും ഗാന്ധിയുമാണ് നൂറ്റാണ്ടുകളുടെ മികച്ച മാധ്യമപ്രവർത്തകരെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. തനിക്ക് ഒരു വരുമാനമാർഗം വേണം എന്ന ആവശ്യം കൊണ്ടാണ് കാൾ മാർക്സ് മാധ്യമപ്രവർത്തനം തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജേർണലിസ്റ്റ് ആയിരുന്നു കാൾ മാർക്സ്. ഇത് ഇടത്പക്ഷ വൃത്തങ്ങളിൽ ചുരുക്കം ചിലർക്ക് മാത്രമേ അറിയുള്ളു. ഒരുപാട് കാലം കാൾ മാർക്സ് മാധ്യമപ്രവർത്തകനായി സേവനം അനുഷ്ഠിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈരളിയുടെ ഇരുപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ‘ കേരളത്തിലെ മാധ്യമങ്ങൾ ഇന്നലെ, ഇന്ന് , നാളെ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:‘കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന്‌ 57 കോടി അനുവദിച്ചു’: കെ എൻ ബാലഗോപാൽ

ഇന്ന് മാധ്യമങ്ങൾ നേരിടുന്ന പ്രതിസന്ധികളിൽ ഒന്ന് മാധ്യമങ്ങൾക്കെതിരെ നടക്കുന്ന അക്രമമാണെന്ന് ശശികുമാർ പറഞ്ഞു. ഇന്ത്യയിൽ മാധ്യമങ്ങൾ വേട്ടയാടപ്പെടുന്നു. മറ്റൊന്ന് മാധ്യമങ്ങൾ സ്വയം കാട്ടിക്കൂട്ടുന്ന പ്രശ്നങ്ങളാണ്. ഇതുമൂലം മാധ്യമവിശ്വാസ്യത തകരുന്നു. ജനങ്ങൾ മാധ്യമങ്ങൾ പറയുന്നത് വിശ്വസിക്കണമോ അല്ലെങ്കിൽ അത് വെറും ആസ്വാദനം മാത്രമായി എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. ലോകത്തെ തന്നെ മാധ്യമ വിശ്വാസ്യത തകർന്നുകൊണ്ടിരിക്കുന്നു. പൂർണ്ണമായ അന്വേഷണം നടത്താതെ മാധ്യമങ്ങൾ വാർത്ത നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also read:കൊല്ലത്ത് സ്ത്രീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മകനായി അന്വേഷണം ഊര്‍ജ്ജിതം

വാർത്താ മാധ്യമങ്ങൾ പുതിയ വഴികൾ തേടേണ്ട കാലമാണിതെന്ന് ശശികുമാർ പറഞ്ഞു. ഇല്ലെങ്കിൽ പുതിയ തലമുറ മാധ്യമങ്ങളെ തിരസ്കരണിക്കും. മാറ്റമുണ്ടായില്ലെങ്കിൽ പുതിയ തലമുറ ടിവി ചാനലുകൾ കാണാതാകും. ചിന്ത കുഴപ്പമുണ്ടാകുന്ന അരോചകമായി വാർത്താചാനലുകൾ മാറും എന്നും  അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News