‘ഇവിടെ നിന്‍ വാക്കുകള്‍ ഉറങ്ങാതിരിക്കുന്നു’; ഇന്ന് കാള്‍ മാര്‍ക്‌സിന്റെ 141-ാം ചരമവാര്‍ഷികം

അഷ്ടമി വിജയന്‍

ലോകത്തിന്റെ ഗതി മാറ്റി മറിച്ച തത്ത്വചിന്തകന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും കാലികമായി നിലനില്‍ക്കുന്ന ദാര്‍ശനികതയുടെ പ്രയോക്താവ്. മാര്‍ക്സിയന്‍ ചിന്താ ധാരയുടെ ശില്പി. സാമ്പത്തിക വിദഗ്ധന്‍. ചരിത്രത്തിന്റെ താളുകളില്‍ കാള്‍ മാര്‍ക്സിനുള്ള സ്ഥാനം പലതാണ്..

ALSO READ:  സിഎഎ; ദില്ലി അംബേദ്കര്‍ കോളേജില്‍ എസ്എഫ്‌ഐയുടെ പ്രതിഷേധം

സോഷ്യലിസത്തിലേക്ക് ലോകത്തിലെ പല രാജ്യങ്ങളും നടന്നു കയറിയത് കാള്‍ മാര്‍ക്സ് വെട്ടിത്തെളിച്ച പാതയിലൂടെ ആയിരുന്നു. മാര്‍ക്‌സിസം എന്ന പ്രത്യയശാസ്ത്രം അധ്വാനിക്കുന്നവന്റെ കൈകളിലേക്കും അധികാരമെത്തിക്കാനുള്ള പ്രേരക ശക്തിയായി. പുതിയ ലോകം എന്ന കാഴ്ചപ്പാടിലേക്ക് അവരെ നയിച്ചത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആയിരുന്നു.

ALSO READ: ‘ഞങ്ങടെ കുഞ്ഞുമോളുടെ പുഞ്ചിരി സുരക്ഷിതമായി തിരിച്ച് തന്നു’, ടീച്ചറമ്മയെന്ന് കേരളം വെറുതെ വിളിക്കുന്നതല്ല, ടീച്ചര്‍ ജയിക്കും, ജയിക്കണം

1818ല്‍ പ്രഷ്യയിലെ ഒരു ജൂത കുടുംബത്തില്‍ ആയിരുന്നു കാള്‍ മാര്‍ക്സിന്റെ ജനനം. ബോണ്‍, ബെര്‍ലിന്‍ സര്‍വ്വകലാശാലകളില്‍ നിന്ന് തത്വചിന്ത ,ചരിത്രം, നിയമം എന്നിവ മാര്‍ക്സ് പഠിച്ചു. 1841 ല്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ്, അദ്ദേഹം സര്‍ക്കാരിന്റെ വിമര്‍ശകനായി മാറുന്നത്. താന്‍ എഡിറ്ററായ റൈന്‍ പത്രത്തിലൂടെ രാജവാഴ്ചയേ അട്ടിമറിച്ച് ജനാധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അതോടെ അധികാര വര്‍ഗ്ഗത്തിന്റെ കണ്ണിലെ കരടായ മാര്‍ക്സിന്, പാരീസിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഇവിടെ വച്ചാണ് ഫ്രെഡറിക് ഏംഗല്‍സും ഹെന്റിച്ച് ഹെയ്നുമായുള്ള മാര്‍ക്സിന്റെ സൗഹൃദം ദൃഢമാകുന്നത്. ഫ്രാന്‍സില്‍ നിന്നും പുറത്തു പോകേണ്ടി വന്ന മാര്‍ക്സ് ബെല്‍ജിയത്തില്‍ വച്ചാണ് 1848 -ല്‍ എംഗല്‍സുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നത്. ലോക ജനത ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട കൃതികളില്‍ ഒന്നിന്റെ പിറവിയായിരുന്നു അത്.

ALSO READ: മൊബൈല്‍ ബാങ്കിങ് ആപ്പ്; പുതിയ പതിപ്പിനായി സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്

ലണ്ടനില്‍ വച്ചാണ് രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥകളെ കുറിച്ച് മാര്‍ക്സ് ഗഹനമായ പഠനം നടത്തുന്നത്. മുതലാളിത്തത്തെ കുറിച്ച് മാര്‍ക്സ് കൂടുതല്‍ പഠിച്ചു. ഒടുവില്‍ 1867 ലാണ് മൂലധനത്തിന്റെ ആദ്യ വോള്യം പുറത്തിറങ്ങുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും വോള്യങ്ങള്‍ മാര്‍ക്സിന്റെ മരണശേഷം എംഗല്‍സ് പ്രസിദ്ധീകരിച്ചു.

ബ്രോങ്കൈറ്റിസ് രോഗബാധിതനായി 1881 മാര്‍ച്ച് 14 നാണ് മാര്‍ക്ക്സ് ലോകത്തോട് വിട പറയുന്നത്. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ ഈ വരികള്‍ ആണ് മരിച്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും കാള്‍ മാര്‍ക്സ് എന്ന മഹാനായ തത്വചിന്തകനെ ലോകാരാധ്യനാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News