അങ്കോള മണ്ണിടിച്ചിലിൽ അർജുനെ രക്ഷപ്പെടുത്താൻ പുതിയ നീക്കവുമായി ദൗത്യസംഘം. അർജുന്റെ ലോറി കണ്ടെടുത്താൽ ഹ്യൂമന്‍ ചെയിന്‍’ രക്ഷാപ്രവര്‍ത്തനം നടത്താനാണ് തീരുമാനം. ട്യൂബ് രൂപത്തില്‍ മണ്ണ് തുരന്നതിന് ശേഷം ഒരാൾക്ക് മാത്രം കടന്നുചെല്ലാൻ കഴിയുന്ന രൂപത്തിൽ തുരങ്കം ഉണ്ടാക്കി രക്ഷാപ്രവർത്തനം നടത്താനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. ദിവസം വൈകുന്നതിനനുസരിച്ച് ആശങ്കയുണ്ടെങ്കിലും നല്ല വാക്കുകൾക്ക് കാത്തിരിക്കുകയാണ് അർജുൻ്റെ കുടുംബം പറഞ്ഞു. മന്ത്രി എ.കെ. ശശീന്ദ്രൻ കണ്ണാടിക്കലിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.
അർജുനെ രക്ഷിക്കാൻ ആവശ്യമായ എല്ലാ സഹായവും സർക്കാർ ചെയ്യുന്നതായും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒരു ഡിവൈഎസ്‌പി ഉൾപ്പെടുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായും മന്ത്രി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here