‘ദി കന്നട സ്റ്റോറി’, കർണാടക തെരഞ്ഞെടുപ്പിൻ്റെ സമ്പൂർണ്ണ ചിത്രം

2024 ൽ രാജ്യത്ത് നടക്കാൻ പോകുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൻ്റെ ട്രയൽ എന്ന രീതിയിലാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. മെയ് 10ന് നടന്ന തെരഞ്ഞെടുപ്പിൽ 73.19 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എന്നാൽ തെരഞ്ഞെടുപ്പ്ഫലം   ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നഷ്ടവും കോൺഗ്രസിനെ സംബന്ധിച്ച് ആത്മവിശ്വാസവും പകരുന്നതാണ്. ദക്ഷിണേന്ത്യയിൽ അധികാരത്തിലുള്ള ഏക സംസ്ഥാനമായ കർണാടക നഷ്ടമായി എന്നതാണ് ബിജെപി നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഹിമാചൽ പ്രദേശ് ഒഴികെ രാജ്യത്ത് നടന്ന ഒരു സംസ്ഥാന തെരഞ്ഞെടുപ്പിൽ പോലും പാർട്ടി വിജയിച്ചിട്ടില്ല എന്ന വിമർശനം നിലനിൽക്കെയാണ് കർണാടകയിൽ കോൺഗ്രസ്  ജയിച്ചു കയറിയിരിക്കുന്നത്.

224 നിയമസഭ സീറ്റിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് 136 സീറ്റുകളിലാണ് കോൺഗ്രസ് വിജയിച്ചത്. ബിജെപി 64 സീറ്റുകളിലും, സംസ്ഥാനത്ത് കിംഗ് മേക്കർ ആകുമെന്ന് കരുതിയ ജെഡിഎസ് 19 സീറ്റുകളിലും വിജയിച്ചു.  കർണാടകയിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചിരുന്ന പ്രധാന ഘടകം ജാതി-മത-സമുദായ ഘടകങ്ങൾ ആരെ പിന്തുണയ്ക്കും എന്നതായിരുന്നു. എന്നാൽ ഇക്കുറി ജാതി മത സമവാക്യങ്ങളെ  അപ്രസക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. കർണാടകയിലെ ആറ് മേഖലകളിൽ തീരദേശ മേഖലയിലും ബംഗലൂരുവിലെ ചില നഗരമേഖലകളിലും മാത്രമാണ് ബിജെപിക്ക് തങ്ങളുടെ സ്വാധീനം നിലനിർത്താനായത്. എക്കാലത്തും ബിജെപിയുടെ ശക്തിയായിരുന്ന ലിംഗായത്ത് സമുദായം ഇക്കുറി ബിജെപിയെ കൈവിട്ടു. ട്രൈബൽ മേഖലയിലും വൊക്കലിംഗ സമുദായത്തിന് സ്വാധീനമുള്ള മേഖലകളിലും കോൺഗ്രസ് വൻ മുന്നേറ്റമാണ്  നടത്തിയത്.

ദക്ഷിണ കന്നഡ,ഉഡുപ്പി  ജില്ലകളിലെ 13 മണ്ഡലങ്ങളിൽ 11 എണ്ണത്തിലും വിജയിച്ച് തീരദേശ മേഖലയിലെ പരമ്പരാഗത കോട്ട നിലനിർത്തിയത് മാത്രമാണ് ബിജെപിക്ക് ആകെ ആശ്വാസം. ജെഡിഎസിൻ്റെ ശക്തികേന്ദ്രമായ ഓൾഡ് മൈസൂർ അടക്കം  നേട്ടമുണ്ടാക്കാൻ ഇക്കുറി കോൺഗ്രസിനായി.

മണ്ഡലങ്ങളുടെയും വിജയികളുടെയും പൂർണ്ണമായ ലിസ്റ്റ് ചുവടെ

( ക്രമനമ്പർ, മണ്ഡലത്തിന്റെ പേര്, വിജയി, പാർട്ടി )

1 നിപ്പാനി- ജോളി ശശികല അണ്ണാസാഹേബ് – ബി.ജെ.പി

2 ചിക്കോടി-സദൽഗ ഗണേഷ് പ്രകാശ് – ഹുക്കേരി കോൺഗ്രസ്

3 അത്താണി- ലക്ഷ്മൺ സവാദി – കോൺഗ്രസ്

4 കഗ്വാദ് – ഭരംഗൗഡ അലഗൗഡ കഗെ – കോൺഗ്രസ്

5 കുടച്ചി (എസ്‌സി) -മഹേന്ദ്ര കല്ലപ്പ തമ്മന്നവർ – കോൺഗ്രസ്

6 റായ്ബാഗ് (എസ്‌സി) – ഐഹോളെ ദുര്യോധനൻ മഹാലിംഗപ്പ -ബി.ജെ.പി

7 ഹുക്കേരി കാട്ടി -നിഖിൽ ഉമേഷ് -ബി.ജെ.പി

8 അറഭാവി -ബാലചന്ദ്ര ലക്ഷ്മണറാവു ജാർക്കിഹോളി – ബി.ജെ.പി

9 ഗോകാക്ക് -ജാർക്കിഹോളി രമേഷ് ലക്ഷ്മണറാവു -ബി.ജെ.പി

10 യെംകൻമാർഡി (എസ്ടി) – സതീഷ് ജാർക്കിഹോളി – കോൺഗ്രസ്

11 ഉത്തരബെൽഗാം  – ആസിഫ് (രാജു) – സെയ്ത് കോൺഗ്രസ്

12 ദക്ഷിണബെൽഗാം – അഭയ് പാട്ടീൽ ബി.ജെ.പി

13 ബെൽഗാം റൂറൽ- ലക്ഷ്മി ആർ ഹെബ്ബാൾക്കർ -കോൺഗ്രസ്

14 ഖാനാപൂർ – വിത്തൽ സോമന്ന ഹലാഗേക്കർ – ബി.ജെ.പി

15 കിട്ടൂർ -ബാബാസാഹേബ് പാട്ടീൽ – കോൺഗ്രസ്

16 ബെയിൽഹോംഗൽ -കൗജലഗി മഹന്തേഷ് ശിവാനന്ദ് -കോൺഗ്രസ്

17 സൗന്ദട്ടി യെല്ലമ്മ – വിശ്വാസ് വസന്ത് വൈദ്യ -കോൺഗ്രസ്

18 രാംദുർഗ് – അശോക് മഹാദേവപ്പ പട്ടൻ – കോൺഗ്രസ്

19 മുധോൾ (എസ്‌സി) -തിമ്മാപൂർ രാമപ്പ ബാലപ്പ – കോൺഗ്രസ്

20 ടെർഡാൽ -സിദ്ധു സവാദി – ബി.ജെ.പി

21 ജമഖണ്ഡി -ജഗദീഷ് ശിവയ്യ ഗുഡഗുണ്ടി – ബി.ജെ.പി

22 ബിൽഗി – ജെ ടി പാട്ടീൽ – കോൺഗ്രസ്

23 ബദാമി – ബിബി ചിമ്മനക്കട്ടി -കോൺഗ്രസ്

24 ബാഗൽകോട്ട് – മെറ്റി ഹുള്ളപ്പ യമനപ്പാ കോൺഗ്രസ്

25 ഹുങ്കുണ്ട് – കാശപ്പനവര വിജയാനന്ദ് ശിവശങ്കരപ്പ – കോൺഗ്രസ്

26 മുദ്ദേബിഹാൾ -അപ്പാജി എ ചന്നബസവരാജ് -കോൺഗ്രസ്

27 ദേവർ ഹിപ്പാർഗി – ഭീമനഗൗഡ ബസനഗൗഡ പാട്ടീൽ – ജെഡി(എസ്)

28 ബസവന ബാഗേവാദി – ശിവാനന്ദ് പാട്ടീൽ – കോൺഗ്രസ്

29 ബബലേശ്വർ -എം ബി പാട്ടീൽ – കോൺഗ്രസ്

30 ബീജാപൂർ സിറ്റി – ബസനഗൗഡ ആർ പാട്ടീൽ – ബി.ജെ.പി

31 നാഗതൻ (എസ്‌സി) -കടകധോണ്ട് വിത്തൽ ഡോണ്ടിബ- കോൺഗ്രസ്

32 ഇൻഡി – യശവന്തരായഗൗഡ് വിട്ടലഗൗഡ്. പാട്ടീൽ -കോൺഗ്രസ്

33 സിന്ദഗി – അശോക് മല്ലപ്പ – മണഗുളി കോൺഗ്രസ്

34 അഫ്സൽപൂർ -എം.വൈ.പാട്ടിൽ – കോൺഗ്രസ്

35 ജേവർഗി -അജയ് സിംഗ്- കോൺഗ്രസ്

36 ഷൊരാപൂർ (എസ്ടി) – രാജ വെങ്കടപ്പ നായിക് -കോൺഗ്രസ്

37 ഷഹാപൂർ -ശരണബാസപ്പ ദ്രഷൻപൂർ – കോൺഗ്രസ്

38 യാദ്ഗിർ – ചന്നറെഡ്ഡി പാട്ടീൽ തുന്നൂർ – കോൺഗ്രസ്

39 ഗുർമിത്കൽ -ശരണ ഗൗഡ കണ്ടകൂർ – ജെഡി(എസ്)

40 ചിറ്റാപൂർ (എസ്‌സി) -പ്രിയങ്ക് ഖാർഗെ – കോൺഗ്രസ്

41 സെഡം ഡോ- ശരൺപ്രകാശ് രുദ്രപ്പ പാട്ടീൽ -കോൺഗ്രസ്

42 ചിഞ്ചോളി (എസ്‌സി) – അവിനാഷ് ഉമേഷ് ജാദവ് – ബി.ജെ.പി

43 ഗുൽബർഗ റൂറൽ (എസ്സി) – ബസവരാജ് മട്ടിമൂട് – ബി.ജെ.പി

44 ദക്ഷിണ ഗുൽബർഗ – അല്ലമ്പ്രഭു പാട്ടീൽ – കോൺഗ്രസ്

45 ഉത്തർ ഗുൽബർഗ – കനീസ് ഫാത്തിമ – കോൺഗ്രസ്

46 അലണ്ട് – ഭോജരാജ് -കോൺഗ്രസ്

47 ബസവകല്യൺ – ശരണു സലാഗർ – ബി.ജെ.പി

48 ഹോംനാബാദ് സിദ്ധു -പാട്ടീൽ – ബി.ജെ.പി

49 ബീദർ സൗത്ത് – അശോക് ഖേനി – കോൺഗ്രസ്

50 ബിദാർ -റഹീം ഖാൻ -കോൺഗ്രസ്

51 ഭാൽകി -ഈശ്വർ ഖണ്ഡ്രെ- കോൺഗ്രസ്

52 ഔറാദ് (എസ്സി) -പ്രഭു ബി ചവാൻ ബി.ജെ.പി

53 റായ്ച്ചൂർ റൂറൽ (എസ്ടി) -ബസനഗൗഡ ദദ്ദാൽ -കോൺഗ്രസ്

54 റായ്ച്ചൂർ – മുഹമ്മദ് ഷാലം -കോൺഗ്രസ്

55 മാൻവി (എസ്ടി) ജി- ഹമ്പയ്യ നായക് കോൺഗ്രസ്

56 ദേവദുർഗ (എസ്ടി) – കരേമ്മ -ജെഡിഎസ്

57 ലിംഗ്സുഗർ (എസ്സി) – മനപ്പാ ഡി വജ്ജൽ – ബി.ജെ.പി

58 സിന്ധനൂർ -ഹമ്പനഗൗഡ ബദർലി – കോൺഗ്രസ്

59 മാസ്കി (എസ്ടി) -ബസൻ ഗൗഡ തുർവിഹാൽ – കോൺഗ്രസ്

60 കുഷ്ടഗി -ഡി ഹനമഗൗഡ പാട്ടീൽ – ബി.ജെ.പി

61 കനകഗിരി (എസ്‌സി) – തംഗദഗി ശിവരാജ് സംഗപ്പ – കോൺഗ്രസ്

62 ഗംഗാവതി – ജനാർദൻ റെഡ്ഡി – കെ.ആർ.പി.പി

63 യെൽബുർഗ -ബസവരാജ് രായറെഡ്ഡി – കോൺഗ്രസ്

64 കൊപ്പൽ – കെ രാഘവേന്ദ്ര ബസവരാജ് ഹിറ്റ്നാൽ – കോൺഗ്രസ്

65 ഷിരഹട്ടി (എസ്‌സി) -ഡോ ചന്ദ്രു ലമാനി – ബി.ജെ.പി

66 ഗഡാഗ് -എച്ച് കെ പാട്ടീൽ -കോൺഗ്രസ്

67 റോൺ -ഗുരുപാദഗൗഡ – സംഗനഗൗഡ പാട്ടീൽ കോൺഗ്രസ്

68 നർഗുണ്ട് -സിസി പാട്ടീൽ – ബി.ജെ.പി

69 നവൽഗുണ്ട് – നിംഗരാഡ്ഡി ഹണമരഡ്ഡി കോനാരഡ്ഡി – കോൺഗ്രസ്

70 കുണ്ഡ്ഗോൾ -എം ആർ പാട്ടീൽ – ബി.ജെ.പി

71 ധാർവാഡ് – വിനയ് കുൽക്കർണി – കോൺഗ്രസ്

72 ഹുബ്ലി-ധാർവാഡ് ഈസ്റ്റ് (എസ്സി) -അബ്ബയ്യ പ്രസാദ് -കോൺഗ്രസ്

73 ഹുബ്ലി-ധാർവാഡ് സെൻട്രൽ – മഹേഷ് തെഗിനകൈ – ബി.ജെ.പി

74 ഹുബ്ലി-ധാർവാഡ് വെസ്റ്റ് -അരവിന്ദ് ബെല്ലാഡ് -ബി.ജെ.പി

75 കൽഘട്ഗി -സന്തോഷ് എസ് ലാഡ് – കോൺഗ്രസ്

76 ഹലിയാൽ -ദേശ്പാണ്ഡെ രഘുനാഥ് – കോൺഗ്രസ്

77 കാർവാർ – സതീഷ് കൃഷ്ണ സെയിൽ – കോൺഗ്രസ്

78 കുംത- സൂരജ് നായിക് സോണി – ജെഡിഎസ്

79 ഭട്കൽ – മങ്കൽ വൈദ്യ – കോൺഗ്രസ്

80 സിർസി – കാഗേരി വിശ്വേശ്വർ ഹെഗ്‌ഡെ – ബി.ജെ.പി

81 യെല്ലപ്പൂർ – അറബൈൽ ഹെബ്ബാർ ഹിവാരം – ബി.ജെ.പി

82 ഹംഗൽ മാനെ – ശ്രീനിവാസ് -കോൺഗ്രസ്

83 ഷിഗ്ഗാവ് – ബസവരാജ് ബൊമ്മൈ- ബി.ജെ.പി

84 ഹാവേരി (എസ്‌സി) – രുദ്രപ്പ മനപ്പ ലമാനി – കോൺഗ്രസ്

85 ബ്യാദ്ഗി- ബസവരാജ് നീലപ്പ ശിവണ്ണനവർ – കോൺഗ്രസ്

86 ഹിരേകേരൂർ – ഉജനേശ്വര് ബസവണ്ണപ്പ ബണക്കാർ – കോൺഗ്രസ്

87 റാണെബന്നൂർ- പ്രകാശ് കോളിവാദ് – കോൺഗ്രസ്

88 ഹഡഗല്ലി (എസ്‌സി) -കൃഷ്ണ നായക – ബി.ജെ.പി

89 ഹഗരിബൊമ്മനഹള്ളി (എസ്‌സി) – നേമരാജനായിക് കെ- ജെഡി(എസ്)

90 വിജയനഗര -എച്ച് ആർ ഗവിയപ്പ കോൺഗ്രസ്

91 കാംപ്ലി (എസ്ടി) – ജെ എൻ ഗണേഷ് – കോൺഗ്രസ്

92 സിരുഗുപ്പ (എസ്ടി) – ബി എം നാഗരാജ – കോൺഗ്രസ്

93 ബെല്ലാരി റൂറൽ (എസ്ടി) – ബി നാഗേന്ദ്ര – കോൺഗ്രസ്

94 ബെല്ലാരി സിറ്റി – നാര ഭരത് റെഡ്ഡി – കോൺഗ്രസ്

95 സണ്ടൂർ (എസ്ടി) – ഇ തുക്കാറാം – കോൺഗ്രസ്

96 കുഡ്‌ലിഗി (എസ്‌ടി) -ശ്രീനിവാസ് എൻ.ടി- കോൺഗ്രസ്

97 മൊളകാൽമുരു (എസ്ടി) – എൻ വൈ ഗോപാലകൃഷ്ണ- കോൺഗ്രസ്

98 ചള്ളകെരെ (എസ്ടി) -ടി രഘുമൂർത്തി -കോൺഗ്രസ്

99 ചിത്രദുർഗ – കെ സി വീരേന്ദ്ര പപ്പി – കോൺഗ്രസ്

100 ഹിരിയൂർ -ഡി സുധാകർ -കോൺഗ്രസ്

101 ഹൊസദുർഗ്ഗ -ബിജി ഗോവിന്ദപ്പ – കോൺഗ്രസ്

102 ഹോളൽകെരെ (എസ്‌സി) – എം ചന്ദ്രപ്പ ബി.ജെ.പി

103 ജഗലൂർ (എസ്.ടി.) -ബി.ദേവേന്ദ്രപ്പ – കോൺഗ്രസ്

104 ഹരപ്പനഹള്ളി – ലത മല്ലികാർജുൻ – സ്വതന്ത്രൻ

105 ഹരിഹർ – ബിപി ഹരീഷ് – ബി.ജെ.പി

106 ദാവൻഗരെ നോർത്ത് -എസ് എസ് മല്ലികാർജുൻ -കോൺഗ്രസ്

107 ദാവൻഗരെ സൗത്ത് – ഷാമനൂർ ശിവശങ്കരപ്പ -കോൺഗ്രസ്

108 മായകൊണ്ട (എസ്‌സി) – കെ എസ് ബസവന്തപ്പ -കോൺഗ്രസ്

109 ചന്നഗിരി – ബസവരാജു വി ശിവഗംഗ – കോൺഗ്രസ്

110 ഹൊന്നാലി- സന്താന ഗൗഡ ഡിജി- കോൺഗ്രസ്

111 ഷിമോഗ റൂറൽ (എസ്സി) – ശാരദ പൂർനായക് – ജെഡി(എസ്)

112 ഭദ്രാവതി – ബി കെ സംഗമേശ്വര- കോൺഗ്രസ് ‘

113 ഷിമോഗ – ചന്നബസപ്പ -ബി.ജെ.പി

114 തീർത്ഥഹള്ളി – അരഗ ജ്ഞാനേന്ദ്ര ബി.ജെ.പി,

115 ശിക്കാരിപുര -വിജയേന്ദ്ര യെദ്യൂരപ്പ – ബി.ജെ.പി

116 സൊറാബ് – മന്ധു ബംഗാരപ്പ – കോൺഗ്രസ്

117 സാഗർ – ഗോപാല കൃഷ്ണ ബേലുരു – കോൺഗ്രസ്

118 ബൈന്ദൂർ -ഗുരുരാജ് ഷെട്ടി ഗന്തിഹോളെ – ബി.ജെ.പി

119 കുന്ദാപുര -എ കിരൺ കുമാർ കോഡ്ഗി- ബി.ജെ.പി

120 ഉഡുപ്പി -യശ്പാൽ എ സുവർണ- ബി.ജെ.പി

121 കാപ്പു – ഗുർമേ സുരേഷ് ഷെട്ടി – ബി.ജെ.പി

122 കാർക്കൽ വി – സുനിൽ കുമാർ -ബി.ജെ.പി

123 ശൃംഗേരി -ടി ഡി രാജഗൗഡ – കോൺഗ്രസ്

124 മുടിഗെരെ (എസ്‌സി) -നയന മോട്ടമ്മ – കോൺഗ്രസ്

125 ചിക്കമംഗളൂരു -എച്ച് ഡി തമ്മയ്യ – കോൺഗ്രസ്

126 തരികെരെ – ജി എച്ച് ശ്രീനിവാസ- കോൺഗ്രസ്

127 കടൂർ – ആനന്ദ് കെ.എസ് -കോൺഗ്രസ്

128 ചിക്കനായകൻഹള്ളി -സിബി സുരേഷ് ബാബു -ജെഡി(എസ്)

129 തിപ്റ്റൂർ – കെ ഷഡാക്ഷരി – കോൺഗ്രസ്

130 തുരുവേകെരെ – എം ടി കൃഷ്ണപ്പ – ജെഡി(എസ്)

131 കുനിഗൽ – ഡോ. എച്ച് ഡി രംഗനാഥ്- കോൺഗ്രസ്

132 തുംകൂർ സിറ്റി – ഇഖ്ബാൽ അഹമ്മദ് കോൺഗ്രസ്

133 തുംകൂർ റൂറൽ – ബി സുരേഷ് ഗൗഡ ബി.ജെ.പി

134 കൊരട്ടഗെരെ (എസ്‌സി) -ഡോ. ജി പരമേശ്വര -കോൺഗ്രസ് ‘

135 ഗുബ്ബി -എസ് ആർ ശ്രീനിവാസ് – കോൺഗ്രസ്

136 സിറ – ടി ബി ജയചന്ദ്ര -കോൺഗ്രസ്

137 പാവഗഡ (എസ്സി) – എച്ച് വി വെങ്കിടേഷ് – കോൺഗ്രസ്

138 മധുഗിരി -ക്യാതസാന്ദ്ര എൻ രാജണ്ണ – കോൺഗ്രസ്

139 ഗൗരിബിദാനൂർ – കെ എച്ച് പുട്ടസ്വാമി ഗൗഡ -സ്വതന്ത്രൻ’

140 ബാഗേപള്ളി -എസ് എൻ സുബ്ബറെഡ്ഡി – കോൺഗ്രസ്

141 ചിക്കബെല്ലാപൂർ – പ്രദീപ് ഈശ്വർ – കോൺഗ്രസ്

142 സിദ്‌ലഘട്ട -ബി എൻ രവികുമാർ – ജെഡി(എസ്)

143 ചിന്താമണി -ഡോ. എം സി സുധാകർ- കോൺഗ്രസ്

144 ശ്രീനിവാസ്പൂർ – ജി കെ വെങ്കടശിവറെഡ്ഡി – ജെഡി(എസ്) ‘

145 മുൽബാഗൽ (എസ്സി) – സമൃദ്ധി വി മഞ്ജുനാഥ് -ജെഡി(എസ്)

146 കോലാർ ഗോൾഡ് ഫീൽഡ് (എസ് സി) – രൂപ കലാ എം -കോൺഗ്രസ്

147 ബംഗാരപേട്ട് (എസ്‌സി) -എസ് എൻ നാരായണസ്വാമി. കെ.എം -കോൺഗ്രസ്

148 കോലാർ – സിഎംആർ ശ്രീനാഥ് – ജെഡി(എസ്)

149 മാലൂർ -എൻ വൈ നഞ്ചെഗൗഡ കോൺഗ്രസ്

150 യെലഹങ്ക -എസ് ആർ വിശ്വനാഥ് – ബി.ജെ.പി

151 കൃഷ്ണരാജപുരം – ബി എ ബസവരാജ- ബി.ജെ.പി

152 ബയതരായണപുര- കൃഷ്ണ ബൈരഗൗഡ – കോൺഗ്രസ്

153 യശ്വന്ത്പൂർ -എസ് ടി സോമശേഖർ – ബി.ജെ.പി

154 രാജരാജേശ്വരി നഗർ – മുനിരത്ന- ബി.ജെ.പി

155 ദാസറഹള്ളി – എസ് മുനിരാജു -ബി.ജെ.പി

156 മഹാലക്ഷ്മി ലേഔട്ട് -കെ ഗോപാലയ്യ – ബി.ജെ.പി

157 മല്ലേശ്വരം – ഡോ. സി എൻ അശ്വത്നാരായണൻ -ബി.ജെ.പി

158 ഹെബ്ബാൽ – സുരേഷ ബി.എസ്- കോൺഗ്രസ്

159 പുലകേശിനഗർ (എസ് സി) -എ സി ശ്രീനിവാസ- കോൺഗ്രസ്

160 സർവജ്ഞനഗർ – കെ ജെ ജോർജ്ജ് – കോൺഗ്രസ്

161 സി വി രാമൻ നഗർ (എസ്‌സി) – എസ് രഘു -ബി.ജെ.പി

162 ശിവാജിനഗർ – റിസ്വാൻ അർഷാദ് – കോൺഗ്രസ്

163 ശാന്തി നഗർ – എൻ എ ഹാരിസ് കോൺഗ്രസ്

164 ഗാന്ധി നഗർ – ദിനേശ് ഗുണ്ടു റാവു – കോൺഗ്രസ്

165 രാജാജി നഗർ – എസ് സുരേഷ് കുമാർ -ബി.ജെ.പി

166 ഗോവിന്ദരാജ് നഗർ – പ്രിയകൃഷ്ണ – കോൺഗ്രസ്

167 വിജയ് നഗർ -എം കൃഷ്ണപ്പ കോൺഗ്രസ്

168 ചാംരാജ്പേട്ട് – സമീർ അഹമ്മദ് ഖാൻ – കോൺഗ്രസ്

169 ചിക്ക്പെറ്റ് – ഉദയ് ബി ഗരുഡാചാർ – ബി.ജെ.പി

170 ബസവനഗുഡി -രവി സുബ്രഹ്മണ്യ എൽ.എ – ബി.ജെ.പി

171 പദ്മനാഭനഗർ – ആർ അശോകൻ ബി.ജെ.പി

172 ബിടിഎം ലേഔട്ട് – രാമലിംഗ റെഡ്ഡി – കോൺഗ്രസ്

173 ജയനഗർ -സൗമ്യ റെഡ്ഡി – കോൺഗ്രസ്

174 മഹാദേവപുര (എസ്‌സി) -മഞ്ജുള എസ്- ബി.ജെ.പി

175 ബൊമ്മനഹള്ളി -സതീഷ് റെഡ്ഡി എം – ബി.ജെ.പി

176 ബാംഗ്ലൂർ സൗത്ത് -എം കൃഷ്ണപ്പ ബി.ജെ.പി

177 ആനേക്കൽ (എസ്‌സി) -വി ശിവണ്ണ – കോൺഗ്രസ്

178 ഹോസ്‌കോട്ട് – ശരത് കുമാർ ബച്ചെഗൗഡ -കോൺഗ്രസ്

179 ദേവനഹള്ളി (എസ്‌സി) -കെ എച്ച് മുനിയപ്പ -കോൺഗ്രസ്

180 ദൊഡ്ഡബല്ലാപൂർ – ധീരജ് മുനിരാജ്- ബി.ജെ.പി

181 നെലമംഗല (എസ്  സി) -ശ്രീനിവാസയ്യ എൻ -കോൺഗ്രസ്

182 മഗദി -എച്ച് സി ബാലകൃഷ്ണ – കോൺഗ്രസ്

183 രാമനഗരം – ഇഖ്ബാൽ ഹുസൈൻ – കോൺഗ്രസ്

184 കനകപുര – ഡി കെ ശിവകുമാർ – കോൺഗ്രസ്

185 ചന്നപട്ടണം- എച്ച് ഡി കുമാരസ്വാമി – ജെഡി(എസ്)

186 മലവള്ളി (എസ്‌സി) -പിഎം നരേന്ദ്രസ്വാമി -കോൺഗ്രസ്

187 മദ്ദൂർ -ഉദയ കെ എം -കോൺഗ്രസ്

188 മേലുകോട് – ദർശൻ പുട്ടണ്ണയ്യ എസ്.കെ.പി-കോൺഗ്രസ്

189 മാണ്ഡ്യ – രവികുമാർ ഗൗഡ – കോൺഗ്രസ്

190 ശ്രീരംഗപട്ടണം – എബി രമേശ ബന്ദിസിദ്ദെ ഗൗഡ – കോൺഗ്രസ്

191 നാഗമംഗല – എൻ ചാലുവരയസ്വാമി – കോൺഗ്രസ്

192 കൃഷ്ണരാജപേട്ട -എച്ച് ടി മഞ്ജു ജെഡി(എസ്)

193 ശ്രാവണബലഗോള -സി എൻ ബാലകൃഷ്ണ – ജെഡി(എസ്)

194 അർസികെരെ – കെ എം ശിവലിംഗ- ഗൗഡ കോൺഗ്രസ്

195 ബേലൂർ -എച്ച് കെ സുരേഷ് – ബി.ജെ.പി

196 ഹസ്സൻ -എച്ച്പി സ്വരൂപ് – ജെഡി(എസ്)

197 ഹോളനരസിപൂർ -എച്ച് ഡി രേവണ്ണ – ജെഡി(എസ്)

198 അർക്കൽഗുഡ് – എ മഞ്ജു- ജെഡി(എസ്)

199 സക്ലേഷ്പൂർ (എസ് സി) സിമന്റ് മഞ്ജു ബി.ജെ.പി

200 ബെൽത്തങ്ങാടി -ഹരീഷ് പൂഞ്ഞ – ബി.ജെ.പി

201 -മൂടബിദ്രി -ഉമാനാഥ കൊടിയൻ- ബി.ജെ.പി

202 മംഗലാപുരം സിറ്റി നോർത്ത് – ഡോ വൈ ഭരത് ഷെട്ടി – ബി.ജെ.പി

203 മംഗലാപുരം സിറ്റി സൗത്ത് – ഡി വേദവ്യാസ കാമത്ത് – ബി.ജെ.പി

204 മംഗലാപുരം -യു.ടി.ഖാദർ -കോൺഗ്രസ്

205 ബണ്ട്വാൾ – രാജേഷ് നായിക് യു – ബി.ജെ.പി

206 പുത്തൂർ -അശോക് കുമാർ റായ് – കോൺഗ്രസ്

207 സുള്ള്യ (എസ്‌സി) -ഭാഗീരഥി മുരുല്യ ബി.ജെ.പി

208 മടിക്കേരി – ഡോ മന്തർ ഗൗഡ – കോൺഗ്രസ്

209 വിരാജ്പേട്ട – എ എസ് പൊന്നണ്ണ – കോൺഗ്രസ്

210 പിരിയപട്ടണ -കെ വെങ്കിടേഷ് കോൺഗ്രസ്

211 കൃഷ്ണരാജനഗര -രവിശങ്കർ ഡി- കോൺഗ്രസ്

212 ഹുൻസൂർ – ജിഡി ഹരീഷ് ഗൗഡ – ജെഡി(എസ്)

213 ഹെഗ്ഗഡദേവൻകോട് (എസ്ടി) -അനിൽ ചിക്കമധു – കോൺഗ്രസ്

214 നഞ്ചൻഗുഡ് (എസ്‌സി) -ദർശൻ ധ്രുവനാരായണ -കോൺഗ്രസ്

215 ചാമുണ്ഡേശ്വരി – ജി ടി ദേവഗൗഡ – ജെഡി(എസ്)

216 കൃഷ്ണരാജ- ടി എസ് ശ്രീവത്സ – ബി.ജെ.പി

217 ചാമരാജ -കെ ഹരീഷ് ഗൗഡ – കോൺഗ്രസ്

218 നരസിംഹരാജ- തൻവീർ സെയ്ത് – കോൺഗ്രസ്

219 വരുണ – സിദ്ധരാമയ്യ – കോൺഗ്രസ്

220 ടി. നരസിപൂർ (എസ്‌സി) – ഡോ എച്ച് സി മഹാദേവപ്പ -കോൺഗ്രസ്

221 ഹനൂർ -എം ആർ മഞ്ജുനാഥ് -ജെഡി(എസ്)

222 കൊല്ലേഗൽ -(എസ് സി) എ ആർ കൃഷ്ണമൂർത്തി കോൺഗ്രസ്

223 ചാമരാജനഗർ -സി പുട്ടരംഗഷെട്ടി കോൺഗ്രസ്

224 ഗുണ്ട്ലുപേട്ട് -എച്ച്എം ഗണേഷ് -പ്രസാദ് കോൺഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News