തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയില്‍ കര്‍ണ്ണാടകയില്‍ പിടിച്ചെടുത്തത് കോടികളുടെ മദ്യവും മയക്കുമരുന്നും പണവും

തെരഞ്ഞെടുപ്പിന്റെ ഭാഗമായി കര്‍ണ്ണാടകയില്‍ നടന്ന പരിശോധനയില്‍ ഏപ്രില്‍ 24വരെ പിടിച്ചെടുത്ത പണത്തിന്റെയും മദ്യത്തിന്റെയും ലഹരി മരുന്നുകളുടെയും കണക്ക് പുറത്ത്. കോടികളാണ് ഈ നിലയില്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണ്ണാടകയില്‍ പിടിച്ചെടുത്തിരിക്കുന്നത്.

83,42,47,650 രൂപയാണ് അനധികൃത പണമായി പിടിച്ചെടുത്തത്. 57,13,26,042 രൂപ വിലവരുന്ന 15,08,912.091 ലിറ്റര്‍ മദ്യവും പിടികൂടി. 16,55,95,871 രൂപയിലേറെ വിലവരുന്ന 1,176.92 കിലോ മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണ്ണാടക ചീഫ് ഇലക്ടറര്‍ ഓഫീസറെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

പണവും മദ്യവും മയക്കുമരുന്നും സൗജന്യങ്ങളും പിടിച്ചെടുത്ത കേസുകളില്‍ 1967 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ദാവന്‍കരെ നോര്‍ത്ത് മണ്ഡലത്തില്‍ വിതരണം ചെയ്യാനിരുന്ന 30ലക്ഷത്തിലധികം രൂപ വിലവരുന്ന സൗജന്യങ്ങളും പിടികൂടിയതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News