കർണാടക നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്. മുൻ മന്ത്രിയും അഞ്ച് തവണ നിയമസഭാംഗവുമായ യു ടി ഖാദർ കർണാടകയിലെ പതിനാറാം നിയമസഭയുടെ സ്പീക്കറാകാൻ ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഏകകണ്ഠമായി തെരഞ്ഞെടുത്താൽ കർണാടകയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ മുസ്ലീം നേതാവാകും യു ടി ഖാദർ. മുൻ ബിജെപി സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്നു യു ടി ഖാദർ. 2013ലെ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ആദ്യം ആരോഗ്യമന്ത്രിയും പിന്നീട് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. മംഗലാപുരം മണ്ഡലത്തിൽ ഖാദർ 22,977 വോട്ടുകൾക്കാണ് വിജയിച്ചത്.മലയാളിയായ യുടി ഖാദർ കാസർഗോഡ് സ്വദേശിയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here