പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും വിലക്കി കര്‍ണാടക; വില്‍പന നടത്തിയാല്‍ 7 വര്‍ഷം വരെ തടവും 10 ലക്ഷം പിഴയും

ശരീരത്തിന് ആരോഗ്യകരമല്ല എന്നു ചൂണ്ടിക്കാട്ടി കര്‍ണാടകയിലും പഞ്ഞിമിഠായിയും ഗോബി മഞ്ചൂരിയനും വിലക്കി ആരോഗ്യ മന്ത്രാലയം. നിറം ചേര്‍ക്കാത്ത പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വില്‍ക്കാമെന്ന് അറിയിച്ച കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വിലക്കേര്‍പ്പെടുത്തിയിട്ടും ഇത് ആരെങ്കിലും വില്‍പന നടത്തിയാല്‍ റസ്റ്റോറന്റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വ്യക്തമാക്കി.

171 ഗോബി മഞ്ചൂരിയന്‍ സാംപിളുകളില്‍ 107 എണ്ണത്തിലും അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുക്കളായ ടര്‍ട്രാസൈന്‍, കര്‍മോസിന്‍ കളര്‍ എന്നിവ കണ്ടെത്തി. 25 പഞ്ഞി മിഠായി സാംപിളുകളില്‍ നിന്ന് 15 എണ്ണത്തിലും രാസ വസ്തുകളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു.

വിലക്കേര്‍പ്പെടുത്തിയ സാധനങ്ങള്‍ വില്‍പ്പന നടത്തിയാല്‍ ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും 10 ലക്ഷം പിഴയും ലഭിക്കും. റൊഡാമിന്‍–ബി അടക്കമുള്ള കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

പരിശോധനയ്ക്കെടുത്ത 200 ലധികം സാംപിളുകളില്‍ അര്‍ബുദത്തിന് കാരണമാകുന്ന രാസവസ്തുകളുടെ സാന്നിധ്യം കണ്ടെത്തി. അര്‍ബുദത്തിന് കാരണമായ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവയുടെ നിര്‍മാണവും വില്‍പ്പനയും തടഞ്ഞത്.

നേരത്തെ ഗോവയില്‍ ഗോബി മഞ്ചൂരിയനും തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പഞ്ഞിമിഠായി നിരോധിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News