കർണാടക തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ ഉപമുഖ്യമന്ത്രി ഈശ്വരപ്പ. ഇക്കാര്യം വ്യക്തമാക്കി ബിജെപി കേന്ദ്രനേതൃത്വത്തിന് കെ എസ് ഈശ്വരപ്പയുടെ കത്ത് നൽകി. മകന് സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ഈശ്വരപ്പ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നത്. അതേസമയം പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി പ്രവർത്തകര്‍ പ്രതിഷേധിച്ചു.
കർണാടക മുൻ ഉപമുഖ്യമന്ത്രി കൂടിയായിരുന്ന കെ എസ് ഈശ്വരപ്പ. മകൻ കെ ഇ കാന്തേഷിന് കൂടി സീറ്റ് നൽകണമെന്ന ആവശ്യം ബിജെപി നേതത്വത്തിനു മുന്നിൽ വെച്ചിരുന്നു.
എന്നാൽ ബിജെപി കേന്ദ്രനേതൃത്വം ഈ ആവശ്യം തള്ളിയതോടെയാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കനുള്ള തീരുമാനം.
ഒരു കുടുംബത്തിൽ രണ്ട് പേർക്ക് സീറ്റ് നൽകാനാകില്ലെന്നാണ് കേന്ദ്രനേതൃത്വം നിലപാടെടുത്തത്. മക്കൾ രാഷ്ട്രീയം തുടരുന്നതിൽ പ്രധാനമന്ത്രി അടക്കമുള്ളവർ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈശ്വരപ്പയ്ക്ക് മേൽ സിദ്ധരാമയ്യക്ക് എതിരെ വരുണ മണ്ഡലത്തിൽ മത്സരിക്കാനും സമ്മർദ്ദമുണ്ടായിരുന്നു.
ഇതിലെല്ലാമുള്ള അതൃപ്തിയുമായാണ് ഈശ്വരപ്പ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. നിലവിൽ ശിവമൊഗ്ഗയിൽ നിന്നുള്ള എംഎൽഎയാണ് കെ എസ് ഈശ്വരപ്പ. മത്സരിക്കാൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയ്ക്ക് കത്തയച്ചു. അതേസമയം ഈശ്വരപ്പയുടെ തീരുമാനത്തിന് പിന്നാലെ ശിവമോഗായിൽ ബിജെപി പ്രവർത്തകറ് പ്രതിഷേധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here